---
title: "കണ്ണൂരില്‍ നിന്ന് 10 പേര്‍ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയില്‍"
english_title: "dyfi state committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/40127/dyfi-state-committee"
published_at: "2022-04-30T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626d18b289503_vac.jpg"
keywords: []
---

# കണ്ണൂരില്‍ നിന്ന് 10 പേര്‍ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയില്‍

> **Lead Summary:** കണ്ണൂരില്‍ നിന്ന് പത്ത് പേര്‍ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയിലെത്തി. വി കെ സനോജ്, എം വിജിന്‍, എം ഷാജര്‍, സരിന്‍ ശശി, മുഹമ്മദ് അഫ്‌സല്‍, എം വി ഷിമ, മുഹമ്മദ് സിറാജ്, പി എം അഖില്‍, കെ ജി ദിലീപ്, പി പി അനീഷ് എന്നിവരാണ് കണ്ണൂരില്‍ നിന്ന് സംസ്ഥാന കമ്മിറ്റിയില്‍ എത്തിയത്.

## Article Content

കണ്ണൂരില്‍ നിന്ന് പത്ത് പേര്‍ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയിലെത്തി. വി കെ സനോജ്, എം വിജിന്‍, എം ഷാജര്‍, സരിന്‍ ശശി, മുഹമ്മദ് അഫ്‌സല്‍, എം വി ഷിമ, മുഹമ്മദ് സിറാജ്, പി എം അഖില്‍, കെ ജി ദിലീപ്, പി പി അനീഷ് എന്നിവരാണ് കണ്ണൂരില്‍ നിന്ന് സംസ്ഥാന കമ്മിറ്റിയില്‍ എത്തിയത്.

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി വി.കെ സനോജ് തുടരും. വി. വസീഫിനെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു. വസീഫ് ഡി.വൈ.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു. എസ്.എഫ്.ഐ മുന്‍ കോഴിക്കോട് ജില്ലാ ഭാരവാഹി കൂടിയാണ് വി. വസീഫ്. ട്രഷറര്‍ ആയി എസ്.ആര്‍ അരുണ്‍ ബാബുവിനെ തെരഞ്ഞെടുത്തു.

ഡി.വൈ.എഫ്.ഐ കൊല്ലം മുന്‍ ജില്ലാ സെക്രട്ടറിയാണ് എസ്.ആര്‍ അരുണ്‍ ബാബു.നിലവിലെ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്, ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ചിന്ത ജെറോം, കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ എന്നിവര്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവായി.

തൊണ്ണൂറ് അംഗ സംസ്ഥാന കമ്മിറ്റിയേയും ഇരുപത്തിയഞ്ചംഗ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളേയും തെരഞ്ഞെടുത്തു. ആര്‍ രാഹുല്‍, ആര്‍ ശ്യാമ, ഷിജൂഖാന്‍, രമേശ് കൃഷ്ണന്‍, എം.ഷാജര്‍, എം.വിജിന്‍, ഗ്രീഷ്മ അജയഘോഷ് എന്നിവരെ ഉപഭാരവാഹികളായും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/40127/dyfi-state-committee)