---
title: "ആർഎസ്എസ് പ്രവർത്തകനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു"
english_title: "rss activist arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/40124/rss-activist-arrested"
published_at: "2022-04-30T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626d169bc7f42_Untitled-2 web.jpg"
keywords: []
---

# ആർഎസ്എസ് പ്രവർത്തകനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

> **Lead Summary:** പതിനെട്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ആർഎസ്എസ് പ്രവർത്തകനെ പാനൂർ പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.

## Article Content

പതിനെട്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ആർഎസ്എസ് പ്രവർത്തകനെ പാനൂർ പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.

പാനൂർ കുറ്റേരി സ്വദേശി എം കെ ജിബിനെ ആണ് പാനൂർ സി ഐ എം പി ആസാദിന്റെ നേതൃത്വത്തിൽ എസ്ഐമാരായ മനോജ്, സുരേഷ്, എസ് സുനിൽകുമാർ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോയുടെ റിപ്പോർട്ട് അടിസ്ഥാനത്തിലാണ് അറസ്റ്റ്. സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളും കൊട്ടേഷൻ ആക്രമണങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ ക്രിമിനൽ കേസുകളിലെ പ്രതികൾ ക്കെതിരെ കർശന നടപടിയാണ് ജില്ലയിൽ സ്വീകരിച്ചുവരുന്നത്. ജില്ലയിൽ 912 പേർ ഗുണ്ടാലിസ്റ്റിൽ ഉണ്ടെന്നാണ് വിവരം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/40124/rss-activist-arrested)