---
title: "പരിയാരം ഏമ്പേറ്റിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വ്യാപാരിക്ക് ഗുരുതരം"
english_title: "bike and car accident in pariyaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/40114/bike-and-car-accident-in-pariyaram"
published_at: "2022-04-30T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626d11e30e9d4_Untitled-2 webqwe.jpg"
keywords: []
---

# പരിയാരം ഏമ്പേറ്റിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വ്യാപാരിക്ക് ഗുരുതരം

> **Lead Summary:** **പരിയാരം: **ദേശീയപാതയിൽ പരിയാരം ഏമ്പേറ്റിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വ്യാപാരിക്ക് ഗുരുതരം. പാപ്പിനിശ്ശേരി അരോളിയിലെ അബ്ദുൾ നാസറി നാണ് പരിക്കേറ്റത്. ഇന്നുരാവിലെ 6.30 നാണ് അപകടം.

## Article Content

**പരിയാരം: **ദേശീയപാതയിൽ പരിയാരം ഏമ്പേറ്റിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വ്യാപാരിക്ക് ഗുരുതരം. പാപ്പിനിശ്ശേരി അരോളിയിലെ അബ്ദുൾ നാസറി നാണ് പരിക്കേറ്റത്. ഇന്നുരാവിലെ 6.30 നാണ് അപകടം.

പരിയാരത്തെ വ്യാപാരിയായ അബ്ദുൾ നാസർ രാവിലെ പരിയാരത്ത് നിന്നും തളിപ്പറമ്പിലേക്ക് സ്കൂട്ടറിൽ പോകവെയായിരുന്നു അപകടം. ഏമ്പേറ്റിൽ വച്ച് നീലേശ്വരത്തേക്ക് പോകുകയായിരുന്ന ഇന്നോവ കാർ സ്കൂട്ടറിൽ ഇടിച്ചായിരുന്നു അപകടം.

സാരമായി പരിക്കേറ്റ അബ്ദുൾ നാസറിനെ നാട്ടുകാർ ഉടൻ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്ന നിലയിലാണ്. സ്ഥലത്തെത്തിയ പരിയാരം പോലീസ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/40114/bike-and-car-accident-in-pariyaram)