---
title: "എസ്.ഡി.പി.ഐ നേതാവിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു "
english_title: "sdpi leader arrested "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/40078/sdpi-leader-arrested"
published_at: "2022-04-30T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626cdce396ebe_Untitled-2 web.jpg"
keywords: []
---

# എസ്.ഡി.പി.ഐ നേതാവിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു 

> **Lead Summary:** **പേരാവൂർ:** എഴോളം കേസുകളിൽ പ്രതിയായ എസ്.ഡി.പി.ഐ പേരാവൂർ നിയോജക മണ്ഡലം ജോയിൻ്റ് സെക്രട്ടറി ഷമീറിനെ പേരാവൂർ എസ്.എച്ച്.ഒ എം.എൻ. ബിജോയ് അറസ്റ്റ് ചെയ്ത് ജില്ലാ ജയിലിലടച്ചു.

## Article Content

**പേരാവൂർ:** എഴോളം കേസുകളിൽ പ്രതിയായ എസ്.ഡി.പി.ഐ പേരാവൂർ നിയോജക മണ്ഡലം ജോയിൻ്റ് സെക്രട്ടറി ഷമീറിനെ പേരാവൂർ എസ്.എച്ച്.ഒ എം.എൻ. ബിജോയ് അറസ്റ്റ് ചെയ്ത് ജില്ലാ ജയിലിലടച്ചു.

പേരാവൂർ, മുഴക്കുന്ന്, ഇരിട്ടി പോലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സി. ഷമീറിനെ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്.

മുസ്ലിം ലീഗ് നേതാവ് ഇബ്രാഹിം മുണ്ടേരിയെ ഉൾപ്പെടെ നാലു പേരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതിയാണ് ഷമീറെന്ന് പോലീസ് പറഞ്ഞു. മർദ്ദനം, ഭവനഭേദനം തുടങ്ങിയ നിരവധി കേസുകൾ ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/40078/sdpi-leader-arrested)