---
title: "എസ്ഡിപിഐ നേതാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെ പേരാവൂർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി"
english_title: "station to protest against the arrest of the SDPI leader"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/40069/station-to-protest-against-the-arrest-of-the-sdpi-leader"
published_at: "2022-04-30T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626cd8144ca68_Untitled-2 web.jpg"
keywords: []
---

# എസ്ഡിപിഐ നേതാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെ പേരാവൂർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി

> **Lead Summary:** **പേരാവൂർ:** എസ്.ഡി.പി.ഐ പേരാവൂർ നിയോജക മണ്ഡലം ജോ. സെക്രട്ടറി സി.ഷമീറിനെ പോലീസ് അകാരണമായി അറസ്റ്റു ചെയ്തുവെന്നാരോപിച്ച് എസ്.ഡി.പി.ഐ പ്രവർത്തകർ പേരാവൂർ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

## Article Content

**പേരാവൂർ:** എസ്.ഡി.പി.ഐ പേരാവൂർ നിയോജക മണ്ഡലം ജോ. സെക്രട്ടറി സി.ഷമീറിനെ പോലീസ് അകാരണമായി അറസ്റ്റു ചെയ്തുവെന്നാരോപിച്ച് എസ്.ഡി.പി.ഐ പ്രവർത്തകർ പേരാവൂർ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

എസ്.ഡി.പി.ഐ പേരാവൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലുള്ള മാർച്ച്‌ ബാരിക്കേഡ് വെച്ച് പോലീസ്ത തടഞ്ഞു. ഷമീറിനെ കാപ്പ ആക്റ്റ് ചുമത്തി അന്യായമായി അറസ്റ്റ് ചെയ്തുവെന്നാരോപിച്ചായിരുന്നു വെള്ളിയാഴ്ച ഉച്ചയോടെ മാർച്ച് നടത്തിയത്.

പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിച്ച മാർച്ചിന് പേരാവൂർ മണ്ഡലം പ്രസിഡന്റ് അബ്ദുൾ സത്താർ, അഷറഫ് നടുവനാട്, റാഷിദ് ആറളം, റഫീഖ് കാട്ടുമാടം, സി.എം. നസീർ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/40069/station-to-protest-against-the-arrest-of-the-sdpi-leader)