---
title: "അമ്മാനപ്പാറ-തിരുവട്ടൂര്‍-ചപ്പാരപ്പടവ് റോഡ്;  യൂത്ത് ലീഗ് പ്രതിഷേധധര്‍ണ്ണ നടത്തി"
english_title: "youth league strikre in ammanappara"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/40064/youth-league-strikre-in-ammanappara"
published_at: "2022-04-30T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626cd51ebeef2_Untitled-2 web.jpg"
keywords: []
---

# അമ്മാനപ്പാറ-തിരുവട്ടൂര്‍-ചപ്പാരപ്പടവ് റോഡ്;  യൂത്ത് ലീഗ് പ്രതിഷേധധര്‍ണ്ണ നടത്തി

> **Lead Summary:** പരിയാരം അമ്മാനപ്പാറ-തിരുവട്ടൂര്‍-ചപ്പാരപ്പടവ് റോഡിനോടുള്ള സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ തിരുവട്ടൂര്‍ മേഖല യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വായാട് കവലയില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.

## Article Content

പരിയാരം അമ്മാനപ്പാറ-തിരുവട്ടൂര്‍-ചപ്പാരപ്പടവ് റോഡിനോടുള്ള സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ തിരുവട്ടൂര്‍ മേഖല യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വായാട് കവലയില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.

യു.ഡി.എഫ് ഭരണ കാലത്ത് പൊതു മരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന എം.കെ മുനീര്‍ 1998ല്‍ പുനരുദ്ധാരണ പ്രൃത്തി പൂര്‍ത്തിയാക്കിയ ശേഷം പരിയാരം-ചപ്പാരപ്പടവ് പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന അമ്മാനപ്പാറ-തിരുവട്ടൂര്‍-ചപ്പാരപ്പടവ് റോഡ് യു.എഡി.എഫ് ഭരണകാലത്ത് യഥാസമയങ്ങളില്‍ അറ്റകുറ്റപണികള്‍ നടക്കാറുണ്ടായിരുന്നു എന്നാൽ പിന്നീട് അധികാരത്തിൽ വന്ന ഇടതു പക്ഷ സർക്കാർ റോഡിനെ അവഗണിക്കുക യാണെന്ന് യൂത്ത് ലീഗ് ആരോപിച്ചു.

മാസങ്ങള്‍ക്ക് ശേഷവും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാതെ സാങ്കേതിക പ്രശ്‌നങ്ങളുടെ പേര് പറഞ്ഞ് പ്രദേശത്തെ ജനങ്ങളെ വിഡ്്ഢികളാക്കുന്ന ഇടതുപക്ഷ ഗവണ്‍മെന്റിന്റെ നയങ്ങള്‍ക്കെതിരെയാണ് തിരുവട്ടൂര്‍ മേഖല മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചത്. തളിപ്പറമ്പ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് നൗഷാദ് പുതുക്കണ്ടം ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കല്യാശ്ശേരി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ജംഷീര്‍ ആലക്കാട് മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍,അബൂബക്കര്‍ വായാട്,ബഷീര്‍ എം പൊയില്‍,അഷ്‌റഫ് കൊട്ടോല,ടി പി കരീം,അഷ്‌റഫ് പുളുക്കൂല്‍,നസീരി ടികെ,സാജിദ് ടികെ,ഹാഷിര്‍ പി സി എം,റാഫി ടി കെ,ഇഖ്ബാല്‍ ഒ കെ ,ആശിഖ് കെ സി, നൗഷാദ് കെ സി,ഫാസില്‍ എം,ഉനൈസ് യു.എം,അഫ്‌സല്‍ തോട്ടീക്കല്‍,നുഫൈസ് കെ പിഎന്നിവര്‍ നേതൃത്വം നല്‍കി.മുര്‍ഷിദ് കെ സ്വാഗതവും തുഫൈല്‍ അരിപ്പാമ്പ്ര നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/40064/youth-league-strikre-in-ammanappara)