---
title: "ഒ ഐ സി സി കുവൈത്ത് ജില്ലാ കമ്മിറ്റി പെരുന്നാൾ കോടി വിതരണവും ഇഫ്താർ സംഗമവും നടത്തി"
english_title: "o i c c kuwait "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/40046/o-i-c-c-kuwait"
published_at: "2022-04-30T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626cb5f41a500_Untitled-2 web.jpg"
keywords: []
---

# ഒ ഐ സി സി കുവൈത്ത് ജില്ലാ കമ്മിറ്റി പെരുന്നാൾ കോടി വിതരണവും ഇഫ്താർ സംഗമവും നടത്തി

> **Lead Summary:** ഒ ഐ സി സി കുവൈത്ത് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ സ്വാന്ത്വനം പരിപാടിയുടെ ഭാഗമായി പട്ടുവം പഞ്ചായത്തിലെ നിർദ്ധനരായ കുട്ടികൾക്ക് പട്ടുവം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുവസ്ത്രം യൂത്ത് കോൺഗ്രസ് പട്ടുവം മണ്ഡലം പ്രസിഡണ്ട് സി.കെ.ഉബൈസിന് കൈമാറി കൊണ്ട് ഡി സി സി ജനറൽ സെക്രട്ടറി റഷീദ് കവ്വായി ഉദ്ഘാടനം ചെയ്തു.

## Article Content

ഒ ഐ സി സി കുവൈത്ത് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ സ്വാന്ത്വനം പരിപാടിയുടെ ഭാഗമായി പട്ടുവം പഞ്ചായത്തിലെ നിർദ്ധനരായ കുട്ടികൾക്ക് പട്ടുവം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുവസ്ത്രം യൂത്ത് കോൺഗ്രസ് പട്ടുവം മണ്ഡലം പ്രസിഡണ്ട് സി.കെ.ഉബൈസിന് കൈമാറി കൊണ്ട് ഡി സി സി ജനറൽ സെക്രട്ടറി റഷീദ് കവ്വായി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് രമേശൻ മാണുക്കര അദ്ധ്യക്ഷത വഹിച്ചു. ഡി സി സി സെക്രട്ടറി രാജീവൻ കപ്പച്ചേരി, കല്ല്യാശ്ശേരി ബ്ലോക്ക്‌ പ്രസിഡണ്ട് കാപ്പാടൻ ശശിധരൻ, ബ്ലോക്ക് സെക്രട്ടറി സി.നാരായണൻ, കിസാൻ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കരയപ്പാത്ത് ഗോവിന്ദൻ, ജയ്ഹിന്ദ് ചാരിറ്റി പ്രസിഡണ്ട് കെ വി ടി മുഹമ്മദ് കുഞ്ഞി, വാർഡ് മെമ്പർമാരായ ഇ.ശ്രുതി, ടി. പ്രദീപൻ എന്നിവർ ആശംസ അർപ്പിച്ച്‌ സംസാരിച്ചു. ടി.ദാമോദരൻ സ്വാഗതവും കെ.ഷിബുമോൻ നന്ദിയും പറഞ്ഞു. ഇഫ്താർ വിരുന്നും നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/40046/o-i-c-c-kuwait)