---
title: "പികെപി അബ്ദുസ്സലാം മുസ്‌ലിയാർ അന്തരിച്ചു"
english_title: "PKP Abdul Musliar passes away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/4000/pkp-abdul-musliar-passes-away"
published_at: "2021-10-07T17:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615ee33072abe_pkp_usthad.jpg"
keywords: []
---

# പികെപി അബ്ദുസ്സലാം മുസ്‌ലിയാർ അന്തരിച്ചു

> **Lead Summary:** **കണ്ണൂർ**; സമസ്ത കേരള വൈസ് പ്രസിഡന്റും സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോർഡ് പ്രസിഡന്റുമായ പാപ്പിനിശ്ശേരിയിലെ പികെപി അബ്ദുസ്സലാം മുസ്‌ലിയാർ അന്തരിച്ചു.86 വയസ്സായിരുന്നു. 

## Article Content

**കണ്ണൂർ**; സമസ്ത കേരള വൈസ് പ്രസിഡന്റും സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോർഡ് പ്രസിഡന്റുമായ പാപ്പിനിശ്ശേരിയിലെ പികെപി അബ്ദുസ്സലാം മുസ്‌ലിയാർ അന്തരിച്ചു.86 വയസ്സായിരുന്നു. 

**ആരാണ് പി കെ പി ഉസ്താദ് ?**

**
**സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വൈസ് പ്രസിഡണ്ടും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അധ്യക്ഷനുമാണ് ഉസ്താദ് പി കെ പി അബ്ദുസ്സലാം മുസ്ലിയാര്‍ തികഞ്ഞ പണ്ഡിതനും ബഹുഭാഷാ പണ്ഡിതനുമാണ്.

1935 ല്‍ പാപ്പിനിശ്ശേരിയില്‍ ജനനം.പിതാവ് ബാഖിയാത്തിലെ പ്രി. ഹസന്‍ ഹസ്രത്തിന്റ്റെ പ്രധാന ഗുരു കൂടിയായ കുഞ്ഞഹമ്മദ് മുസ്ലിയാര്‍. 1999 ല്‍ ഏറ്റവും നല്ല മുദരിസ് അവാര്‍ഡ് മുഹമ്മദലി ശിഹാബ് തങ്ങളില്‍ നിന്ന് ഏറ്റുവാങ്ങി..

1960 ബാഖിയാത്തില്‍ മുഖ്തസ്വറിന് ചേര്‍ന്ന ഉടനെ പ്രിന്‍സിപ്പള്‍ ഹസന്‍ ഹസ്രത്ത് ഉസ്താദിന് ചില ക്ലാസുകള്‍ ഏല്‍പ്പിച്ച് കൊടുത്തു. പടിക്കാന്‍ ചെന്ന ഉസ്താദ് അന്ന്മുതല്‍ അതേ സ്ഥാപനത്തില്‍ നിന്ന് ശംബളം പറ്റാന്‍ തുടങ്ങി... അന്ന് ബാഖിയാത്തില്‍ കന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ പി.കെ .പി ഉസ്താദിന്റ്റെ സഹപാടി ആയിരുന്നു.

ബാഖിയാത്തില്‍ മലയാള സമാജം സീനതുല്‍ ഉലമയുടെ പ്രസിഡണ്ട് 3 വര്‍ഷവും പി.കെ.പി ഉസ്താദ് തന്നെ . 1963 ല്‍ ബാഖിയാത്തില്‍ നിന്ന് സനദ് വാങ്ങി...1965 ല്‍ സമസ്ത ജനറല്‍ബോഡി മെംബറായി...

1994 ല്‍ സമസ്ത മുശാവറ അംഗം...1994 ല്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി അംഗമായി. 2009 മുതല്‍ 2013 വരെ വിദ്യാഭ്യാസ ബോര്‍ഡിന്റെ ജനറല്‍ സെക്രട്ടറി...2013 വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട്...ഒടുവില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വൈസ് പ്രസിഡണ്ട് പി.കെ.പി ഉസ്താദ് പണ്ഡിതന്‍മാര്‍ക്കിടയില്‍. വേറിട്ട വെള്ളി നക്ഷത്രമാണ്. ആയിരക്കണക്കിന് ശിഷ്യ ഗുണങ്ങളുണ്ട് ഉസാതാദിന്.

വിജ്ഞാനം കൊണ്ട് വിനീതനായ യഥാര്‍ത്ഥ പണ്ഡിതന്‍.ഗാംഭീര്യവും ലാളിത്യവും ഒത്തു ചേര്‍ന്ന അപൂര്‍വ്വ ശോഭയാണ് പി.കെ.പിഉസ്താദ്. പെരുമാറ്റത്തിലെ കുലീനത സംസാരത്തിലെ മിതത്വം തീന്‍ മേശയിലെ അവധാനത, തുടങ്ങി ഒരുപാടു ഉത്തമ ഗുണങ്ങള്‍ കൊണ്ട് ഉസ്താദിന്റെ വ്യക്തിത്വം തൂ വെള്ള പോലെ തെളിഞ്ഞു നില്‍ക്കുന്നു.

ശംസുല്‍ ഉലമയുടെ പ്രമുഖ ശിഷ്യരില്‍ ഒരാളായ പി.കെ.പി ഉസ്താദിന് അദ്ദേഹത്തില്‍ നിന്ന് പകര്‍ന്നു കിട്ടിയത് അഗാധമായ അറിവും അപാരമായ ബുദ്ധി സാമര്‍ഥ്യവും ആണ്. ഒരു നിധി പോലെ ഇപ്പോഴും നെഞ്ചോടു ചേര്‍ത്ത് വെച്ച പാപ്പിനിശേരി ജാമിഅ :ആസ്അദിയ്യ കോളേജിന്റെ പ്രിന്‍സിപ്പാള്‍ ആയി സേവന വീഥിയില്‍ പ്രകാശം പരത്തുകയായിരുന്നു. ജീവിതം തന്നെ മത വിദ്യാര്‍ത്ഥികള്‍ക്കൊരു പാഠ പുസ്തകമാണ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/4000/pkp-abdul-musliar-passes-away)