---
title: "റിസോർട്ട് ഉടമയെ കാറിൽ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കൊട്ടേഷൻ സംഘത്തിലെ രണ്ടുപേർ പിടിയിൽ"
english_title: "quotation group arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/39978/quotation-group-arrested"
published_at: "2022-04-29T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626bd1392a05b_Untitled-2 web.jpg"
keywords: []
---

# റിസോർട്ട് ഉടമയെ കാറിൽ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കൊട്ടേഷൻ സംഘത്തിലെ രണ്ടുപേർ പിടിയിൽ

> **Lead Summary:** **കണ്ണൂർ: **റിസോർട്ട് ഉടമയെ കാറിൽ തട്ടികൊണ്ടു പോയി ആക്രമിച്ച ക്വട്ടേഷൻ സംഘത്തിലെ രണ്ടു പേർ പിടിയിൽ. തോട്ടടയിലെ കെ.കെ. ഹെറിറ്റേജ് റിസോർട്ട് ഉടമഅലവിൽ ആറാംകോട്ടം സ്വദേശി പി.വി.രഞ്ജിത് , കണ്ണൂർമേലെചൊവ്വയിലെ റിനോയ് എന്നിവരെയാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്.

## Article Content

**കണ്ണൂർ: **റിസോർട്ട് ഉടമയെ കാറിൽ തട്ടികൊണ്ടു പോയി ആക്രമിച്ച ക്വട്ടേഷൻ സംഘത്തിലെ രണ്ടു പേർ പിടിയിൽ. തോട്ടടയിലെ കെ.കെ. ഹെറിറ്റേജ് റിസോർട്ട് ഉടമഅലവിൽ ആറാംകോട്ടം സ്വദേശി പി.വി.രഞ്ജിത് , കണ്ണൂർമേലെചൊവ്വയിലെ റിനോയ് എന്നിവരെയാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്.

ഇന്നലെ രാവിലെ 11.30 മണിയോടെയാണ് കാറിലെത്തിയ സംഘം ചാലാട് പഞ്ചാബി റോഡിന് സമീപത്തെ കെ.പി.ശ്രീരഞ്ജിനെ (56) തട്ടികൊണ്ടു പോയി ആക്രമിച്ച് അവശനാക്കി ആറാംകോട്ടത്തെ മരമില്ലിന് സമീപം തള്ളിയത്.തലക്കും കണ്ണിനും കൈകാലുകൾക്കും സാരമായി പരിക്കേറ്റ ശ്രീരഞ്ജി കണ്ണൂർ എ.കെ.ജി.ആശുപത്രിയിൽ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/39978/quotation-group-arrested)