---
title: "15 വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിന് 3 വർഷം കഠിനതടവും പിഴയും തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി വിധിച്ചു"
english_title: "thalipparamba fastrack pocso court "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/39920/thalipparamba-fastrack-pocso-court"
published_at: "2022-04-29T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626b9078dcb97_court.jpg"
keywords: []
---

# 15 വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിന് 3 വർഷം കഠിനതടവും പിഴയും തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി വിധിച്ചു

> **Lead Summary:** **തളിപ്പറമ്പ്:** പതിനഞ്ചുവയസുകാരിയെ വീട്ടുവളപ്പില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ച യുവാവിന് മൂന്ന് വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷവിധിച്ചു.

## Article Content

**തളിപ്പറമ്പ്:** പതിനഞ്ചുവയസുകാരിയെ വീട്ടുവളപ്പില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ച യുവാവിന് മൂന്ന് വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷവിധിച്ചു.

വയത്തൂര്‍ കുണ്ടേരിയിലെ കാരിമാക്കിയില്‍ സിബി എന്ന ഷിബിയെയാണ്(45)തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.മുജീബ്‌റഹ്മാന്‍ പോക്‌സോ ഏഴാം വകുപ്പ് പ്രകാരം ശിക്ഷിച്ചത്.

  2016 ജനുവരി എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് കുണ്ടേരിയിലെ വീട്ടുവളപ്പില്‍ വെച്ചാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

അന്നത്തെ ഉളിക്കല്‍ സബ് ഇന്‍സ്‌പെക്ടര്‍ എ.അനന്തഗോപനാണ് കേസ് ചാര്‍ജ് ചെയ്ത് കോടതിയില്‍ കുറ്റുപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/39920/thalipparamba-fastrack-pocso-court)