---
title: "ഉദയഗിരിയുടെ അതിർത്തിയിൽ കാട്ടാനകൾ നിത്യസന്ദർശകരാകുന്നു: ജനങ്ങൾ ദുരിതത്തിൽ "
english_title: "elephant attack in udayagiri"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/39917/elephant-attack-in-udayagiri"
published_at: "2022-04-29T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626b8edeed3a5_vac.jpg"
keywords: []
---

# ഉദയഗിരിയുടെ അതിർത്തിയിൽ കാട്ടാനകൾ നിത്യസന്ദർശകരാകുന്നു: ജനങ്ങൾ ദുരിതത്തിൽ 

> **Lead Summary:** ഉദയഗിരിപഞ്ചായത്തിലെ മുട്ടത്താംവയൽ ,ചീക്കാട് ഭാഗത്ത് മൂന്ന് ദിവസങ്ങളായി ആനക്കൂട്ടം കൃഷിക്കാരെ കൃഷിയിടങ്ങളെ തകർത്ത് തരിപ്പണമാക്കി. പത്ത് തെങ്ങുകൾ മൂവായിരത്തോളം ഏത്തവാഴകൾ (ഇതിൽ ആയിരത്തിലധികം കുലച്ചവ) ,കമുക് കൊക്കൊ എന്നിവയും. വ്യാപകമായി നശിപ്പിച്ചു.

## Article Content

ഉദയഗിരിപഞ്ചായത്തിലെ മുട്ടത്താംവയൽ ,ചീക്കാട് ഭാഗത്ത് മൂന്ന് ദിവസങ്ങളായി ആനക്കൂട്ടം കൃഷിക്കാരെ കൃഷിയിടങ്ങളെ തകർത്ത് തരിപ്പണമാക്കി. പത്ത് തെങ്ങുകൾ മൂവായിരത്തോളം ഏത്തവാഴകൾ (ഇതിൽ ആയിരത്തിലധികം കുലച്ചവ) ,കമുക് കൊക്കൊ എന്നിവയും. വ്യാപകമായി നശിപ്പിച്ചു.

ജോസഫ് പന്തപ്പള്ളി ,മുട്ടത്തു കുന്നേൽ ജോസഫ് ,തുണിയമ്പ്രായിൽ സിബി,ആറക്കൽ ടോമി ,പന്തപ്ലാക്കൽ ജോസഫ് ,ടോമി വെള്ളമറ്റംസാബു എന്നിവരുടെ 15 ഏക്കർ സ്ഥലത്തെ കൃഷികളാണ് നശിപ്പിച്ചത് .

ആഴ്ചകളായി വായിക്കമ്പ,നമ്പ്യാർമല, മധുവനം, മാമ്പോയിൽ ആദിവാസിപുനരധിവാസ മേഖലയായ അപ്പർചീക്കാട് ,ലോവർ ചീക്കാട് പ്രദേശങ്ങളിൽ ആനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്,കുട്ടിയാന ഉൾപ്പെടെയുള്ള 7 ആനകളുള്ള ഇതേ ആനക്കൂട്ടമാണ് ജനവാസ മേഖലക്ക് ഭീഷണി ആയിരിക്കുന്നത്.ഈ ഭാഗങ്ങളിലെ ആളുകൾ ഉറങ്ങാതെ രാത്രി മുഴുവൻ കാവലിരിക്കുന്ന സ്ഥിതിയാണുള്ളത്.

പ്രദേശങ്ങൾ ഉദയഗിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് KSചന്ദ്രശേഖരൻ ,സ്ഥിരം സമിതി അദ്ധ്യക്ഷൻ KTസുരേഷ്കുമാർ ,പഞ്ചായത്ത് മെമ്പർമാരായ സിനി ടീച്ചർ, സിന്ധു ടീച്ചർ, ടെസ്സി ആലുംമൂട്ടിൽ ,VC പ്രകാശ്, തളിപ്പറമ്പ ഫോറസ്റ്റ്‌ റെയിഞ്ച് ഓഫീസർ വി.രതീശൻ്റെ നേതൃത്വത്തിലുള്ള വനo വകുപ്പ് ഉദ്യാഗസ്ഥർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

സോളാർ ഫെൻ സിംഗ്‌ ആവശ്യമുള്ള 3 കിലോമീറ്ററിൻ്റെയും അറ്റകുറ്റപണി നടത്തേണ്ടതിൻ്റെയും എസ്റ്റിമേറ്റ് തയ്യാറാക്കി നൽകുന്നതിനും കേടായ ബാറ്ററി മാറ്റി സ്ഥാപിക്കുന്നതിനും ആവശ്യമായ ഇടപെടൽ നടത്തുവാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായുള്ള ചർച്ചയിൽ തീരുമാനമെടുത്തു.നാശനഷ്ടം നേരിട്ടവർക്ക് അടിയന്തിര സഹായം ലഭ്യമാക്കണമെന്നും ഈ പ്രശ്നത്തിന് ശാശ്വാതപരിഹാരം ഉണ്ടാക്കി കൃഷിക്കാരെയും കൃഷിയെയും സംരക്ഷിക്കണമെന്നുംപഞ്ചായത്ത് പ്രസിഡണ്ട് KSചന്ദ്രശേഖരൻ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/39917/elephant-attack-in-udayagiri)