---
title: "കണ്ണൂർ സിറ്റി പോലീസിന്റെ പഞ്ച് ദി ബാഗ് ആൻഡ് കിക്ക് ദി ഡ്രഗ് ക്യാംപെയിൻ സിറ്റി പോലീസ് കമ്മീഷണർ ഉദ്ഘാടനം ചെയ്തു"
english_title: "Punch the bag and kick the drug campaign"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/39802/punch-the-bag-and-kick-the-drug-campaign"
published_at: "2022-04-28T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626a750226a2b_Untitled-2 web.jpg"
keywords: []
---

# കണ്ണൂർ സിറ്റി പോലീസിന്റെ പഞ്ച് ദി ബാഗ് ആൻഡ് കിക്ക് ദി ഡ്രഗ് ക്യാംപെയിൻ സിറ്റി പോലീസ് കമ്മീഷണർ ഉദ്ഘാടനം ചെയ്തു

> **Lead Summary:** > **കണ്ണൂര്‍: **കണ്ണൂർ സിറ്റി പോലീസിന്‍റെ ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാംപയിന്‍ ആയ “സേയ് നോ ടു ഡ്രഗ്സ്, യെസ് ടു സ്പോർട്സ്” ന്‍റെ പ്രചരണാർത്ഥം സംഘടിപ്പിച്ച “Punch the bag and kick the drug campaign” പരിപാടി കല്‍ടെക്സ് ജങ്ഷനില്‍ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോ ആർ. IPS ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

> **കണ്ണൂര്‍: **കണ്ണൂർ സിറ്റി പോലീസിന്‍റെ ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാംപയിന്‍ ആയ “സേയ് നോ ടു ഡ്രഗ്സ്, യെസ് ടു സ്പോർട്സ്” ന്‍റെ പ്രചരണാർത്ഥം സംഘടിപ്പിച്ച “Punch the bag and kick the drug campaign” പരിപാടി കല്‍ടെക്സ് ജങ്ഷനില്‍ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോ ആർ. IPS ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കണ്ണൂർ സ്പോർട്സ് ഡിവിഷൻ വിദ്യാര്‍ഥികളും, സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും പരിപാടിയില്‍ പങ്കെടുത്തു. കല്‍ടെക്സ്, പഴയ ബസ്റ്റാന്റ്, റയിൽവേ സ്റ്റേഷൻ, പുതിയ ബസ്റ്റാന്റ് എന്നീ കേന്ദ്രങ്ങളിൽ കിക്ക് ദ ഡ്രഗ് ഡെവിൾ പരിപാടിയും സിഗ്‌നേച്ചർ കേമ്പയിനും മാരത്തോണും നടത്തി.

കണ്ണൂര്‍ സിറ്റി നര്‍കോട്ടിക് സെല്‍ ACP ശ്രീ ജസ്റ്റിന്‍ എബ്രഹാം, കണ്ണൂര്‍ സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷന്‍ SI ശ്രീ മനോജ് കുമാര്‍, എസ്.പി.സി കണ്ണൂർ സിറ്റി ADNO ASI ശ്രീ കെ.രാജേഷ് തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.സമൂഹത്തിലെ നാനാ തുറകളിലെ ആള്‍ക്കാര്‍ സിഗ്‌നേച്ചർ ക്യാമ്പയിനിൽ പങ്കെടുത്തു.

റെയിൽവേ സ്റ്റേഷനു സമീപം മാരത്തണിൽ പങ്കെടുത്ത എല്ലാവർക്കും ഓട്ടോ ഡ്രൈവർമാർ തണ്ണിമത്തൻ വിതരണം ചെയ്തു. മയക്കുമരുന്ന് ദുരുപയോഗത്തിനും അനധികൃത കടത്തിനും എതിരായ അന്താരാഷ്ട്ര ദിനമായ ജൂൺ 26 ന് മുമ്പ് ഡ്രഗ് ബാഗ് തകർക്കുക എന്നതാണ് ലക്ഷ്യം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/39802/punch-the-bag-and-kick-the-drug-campaign)