---
title: "മാടായി പോർക്കലി സ്റ്റീൽസിൽ നിന്ന് ലോഡുമായി പോയ വാഹനത്തിന്റെ ഗ്ലാസ് എറിഞ്ഞു തകർത്തു"
english_title: "porkkali steels and citu strike"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/39797/porkkali-steels-and-citu-strike"
published_at: "2022-04-28T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626a7268ec314_vac.jpg"
keywords: []
---

# മാടായി പോർക്കലി സ്റ്റീൽസിൽ നിന്ന് ലോഡുമായി പോയ വാഹനത്തിന്റെ ഗ്ലാസ് എറിഞ്ഞു തകർത്തു

> **Lead Summary:** **പരിയാരം: **മാടായി പോർക്കലിസ്റ്റീൽസിൽ നിന്ന് ലോഡുമായി പോയ വാഹനത്തിൻ്റെ ഗ്ലാസ് നാലംഗ സംഘം എറിഞ്ഞുതകർത്തു. ഇന്നലെ വൈകുന്നേരം 6.30 മണിയോടെ ചെമ്പല്ലിക്കുണ്ട് പാലത്തിന് സമീപം വെച്ചായിരുന്നു കല്ലേറ് നടന്നത്.

## Article Content

**പരിയാരം: **മാടായി പോർക്കലിസ്റ്റീൽസിൽ നിന്ന് ലോഡുമായി പോയ വാഹനത്തിൻ്റെ ഗ്ലാസ് നാലംഗ സംഘം എറിഞ്ഞുതകർത്തു. ഇന്നലെ വൈകുന്നേരം 6.30 മണിയോടെ ചെമ്പല്ലിക്കുണ്ട് പാലത്തിന് സമീപം വെച്ചായിരുന്നു കല്ലേറ് നടന്നത്.

സി ഐ ടി യു സമരത്തെ തുടർന്ന്കോടതി വിധി പ്രകാരം പോലീസ് സംരക്ഷണത്തിൽതുറന്ന് പ്രവർത്തിക്കുന്ന മാടായിയിലെ പോർക്കലി സ്റ്റീൽസിൽ നിന്ന് ചീമേനിയിലേക്ക് ലോഡുമായി പോയ കെ.എൽ.60. എൻ. 8276 നമ്പർ മിനിലോറിക്ക് നേരെയാണ് കല്ലേറ് നടന്നത്.

കല്ലേറിൽ മുൻവശത്തെ ഗ്ലാസ് തകർന്ന നിലയിലാണ്. ഡ്രൈവർ ചെറുവത്തൂർ മുണ്ടക്കണ്ടത്തെ ശ്രീരാജിൻ്റെ (27) പരാതിയിൽ പരിയാരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/39797/porkkali-steels-and-citu-strike)