---
title: "ബസ്സുകളിൽ ജാഗ്രത വേണം :ജില്ലയിൽ ബസുകൾ കേന്ദ്രീകരിച്ച് മാലമോഷണം പതിവാകുന്നു"
english_title: "Beware of buses"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/39707/beware-of-buses"
published_at: "2022-04-28T09:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626a15130f902_vac.jpg"
keywords: []
---

# ബസ്സുകളിൽ ജാഗ്രത വേണം :ജില്ലയിൽ ബസുകൾ കേന്ദ്രീകരിച്ച് മാലമോഷണം പതിവാകുന്നു

> **Lead Summary:** ജില്ലയിൽ ബസുകൾ കേന്ദ്രീകരിച്ച് മാലമോഷണം പതിവുസംഭവായി. കഴിഞ്ഞ ദിവസം താണയിൽ നിന്നും കാൾടെക്സിലേക്ക് യാത്രചെയ്ത വലിയന്നൂർ സ്വദേശി ലതികയുടെ നാലരപവന്റെ സ്വർണമാലയാണ് കവർന്നത്. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

## Article Content

ജില്ലയിൽ ബസുകൾ കേന്ദ്രീകരിച്ച് മാലമോഷണം പതിവുസംഭവായി. കഴിഞ്ഞ ദിവസം താണയിൽ നിന്നും കാൾടെക്സിലേക്ക് യാത്രചെയ്ത വലിയന്നൂർ സ്വദേശി ലതികയുടെ നാലരപവന്റെ സ്വർണമാലയാണ് കവർന്നത്. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നാടോടി സ്ത്രീകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. നഗരത്തിൽ തന്നെ സമാന രീതിയിൽ നാലോളം പേരുടെ മാല മോഷണം പോയിട്ടുണ്ട്. കഴിഞ്ഞ ദിവസം പയ്യന്നൂരും സമാന രീതിയിൽ മോഷണം നടന്നിട്ടുണ്ട്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ നാ​ടോ​ടി സ്ത്രീ​ക​ൾ ബ​സു​ക​ളി​ൽ ക​യ​റി ഗ​ർ​ഭി​ണി​യാ​ണെ​ന്ന വ്യാ​ജേ​ന സീ​റ്റു​ക​ളിൽ സ്ഥാ​നം ഉ​റ​പ്പി​ക്കുന്നതോടെയാണ് മാല ഓപ്പറേഷൻ തുടങ്ങുന്നത്.

ഗ​ർ​ഭി​ണി​യാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന ഒ​രു സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇവരുടെ കൈ​വ​ശം ഉ​ണ്ടാ​യി​രി​ക്കും. ര​ണ്ടി​ൽ കൂ​ടു​ത​ൽ വ​സ്ത്ര​ങ്ങ​ൾ ഇ​വ​ർ ധ​രി​ച്ചി​ട്ടു​ണ്ടാ​കും. മാ​ല ക​വ​ർ​ന്ന് അ​ടു​ത്ത ബ​സ് സ്റ്റോ​പ്പി​ലി​റ​ങ്ങി കൂ​ട്ടാ​ളി​ക്ക് കൈ​മാ​റിയ ഉടൻ വ​സ്ത്രം മാ​റ്റും. പിന്നെ അ​ടു​ത്ത ബ​സി​ലേക്ക്. വ​സ്ത്രം ഇ​ട​യ്ക്കി​ട​യ്ക്ക് മാ​റു​ന്ന​ത് കൊ​ണ്ട് ആ​ളെ തി​രി​ച്ച​റി​യാ​ൻ ക​ഴി​യി​ല്ലെ​ന്ന് പൊലീസും പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/39707/beware-of-buses)