---
title: "തളിപ്പറമ്പ പ്ലാത്തോട്ടത്തെ വി.കെ.ജയദേവൻ നിര്യാതനായി "
english_title: "v k jayadevan passes away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/39701/v-k-jayadevan-passes-away"
published_at: "2022-04-28T09:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626a0ed5366f5_Untitled-2 web.jpg"
keywords: []
---

# തളിപ്പറമ്പ പ്ലാത്തോട്ടത്തെ വി.കെ.ജയദേവൻ നിര്യാതനായി 

> **Lead Summary:** **തളിപ്പറമ്പ: **പ്ലാത്തോട്ടത്തെ വി.കെ.ജയദേവൻ സൗദി അറേബ്യയിലെ റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. ഏപ്രിൽ 8 ന് ശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

## Article Content

**തളിപ്പറമ്പ: **പ്ലാത്തോട്ടത്തെ വി.കെ.ജയദേവൻ സൗദി അറേബ്യയിലെ റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. ഏപ്രിൽ 8 ന് ശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം ഏപ്രിൽ 28 ന് രാവിലെ നാട്ടിൽ എത്തിക്കും തദ്ദേശ സ്വയംഭരണ - എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ എംബസിയുമായി ബന്ധപ്പെട്ടതിനെ തുടർന്ന് റിയാദിലെ സാംസ്ക്കാരിക പ്രവർത്തകരുടെ സംഘടനയായ കേളിയുടെ പ്രവർത്തകരുടെയും സുഹൃത്തുക്കളുടേയും സഹായത്തോടു കൂടിയാണ് മൃതശരീരം നാട്ടിലെത്തിക്കുന്നത്.

റിയാദിലെ ഗൾഫ് കേറ്ററിങ്ങ് കമ്പനിയിൽ 14 വർഷമായി ജോലി ചെയ്ത് വരികയായിരുന്നു. ഏഴോം ചെങ്ങലിലെ സതിയാണ് ഭാര്യ. വേലിക്കാത്ത് നാരായണന്റേയും പരേതയായ ദേവിയുടെയും മകനാണ്.

സഹോദരങ്ങൾ: വി.കെ.ജയസേനൻ (മുംബൈ) ജയിത' പ്ലാത്തോട്ടം ആർട്സ് ആൻറ് സ്പോർട്സ് ക്ലബ്ബ് കമ്മറ്റി അംഗമായി പ്രവർത്തിച്ചിരുന്നു. പ്ലാത്തോട്ടം അഴീക്കോടൻ സ്മാരകാ വായനശാലയിലും തുടർന്ന് വീട്ടിലും പൊതുദർശനത്തിനു ശേഷം ശവസംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഏഴാംമൈൽ ശ്മശാനത്തിൽ നടക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/39701/v-k-jayadevan-passes-away)