---
title: "കറന്റ് കട്ടും,വോള്‍ട്ടേജ് ക്ഷാമവും നൗഷാദ് ബ്ലാത്തൂരിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ വൈദ്യുതി സെക്ഷന്‍ ഓഫീസിലെത്തി പ്രതിഷേധിച്ചു."
english_title: "ELECTRICITY_OFFICE_KARIMBAM"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/39633/electricity_office_karimbam"
published_at: "2022-04-27T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6269247132b1c_NOUSHAD.jpg"
keywords: []
---

# കറന്റ് കട്ടും,വോള്‍ട്ടേജ് ക്ഷാമവും നൗഷാദ് ബ്ലാത്തൂരിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ വൈദ്യുതി സെക്ഷന്‍ ഓഫീസിലെത്തി പ്രതിഷേധിച്ചു.

> **Lead Summary:** തളിപ്പറമ്പ്,സർ സയ്യിദ് കോളേജ് പരിസരത്തും,ഹിലാൽ നഗർ,ഗവൺമെന്റ് താലൂക്ക്ആശുപത്രി,പ്രദേശത്തും നിരന്തരമായ കറൻെറ് കട്ടും,വോൾട്ടേജ് ക്ഷാമവും പരിഹരിക്കണമെന്നാവശ്യപ്പെട്ട് നൗഷാദ് ബ്ളാത്തൂരിൻെറ നേതൃത്വത്തിൽ നാട്ടുകാർ വൈദ്യുതി സെക്ഷൻ ഓഫീസിലെത്തി പ്രതിഷേധിച്ചു.

## Article Content

തളിപ്പറമ്പ്,സർ സയ്യിദ് കോളേജ് പരിസരത്തും,ഹിലാൽ നഗർ,ഗവൺമെന്റ് താലൂക്ക്ആശുപത്രി,പ്രദേശത്തും നിരന്തരമായ കറൻെറ് കട്ടും,വോൾട്ടേജ് ക്ഷാമവും പരിഹരിക്കണമെന്നാവശ്യപ്പെട്ട് നൗഷാദ് ബ്ളാത്തൂരിൻെറ നേതൃത്വത്തിൽ നാട്ടുകാർ വൈദ്യുതി സെക്ഷൻ ഓഫീസിലെത്തി പ്രതിഷേധിച്ചു.

തുടർന്ന് അസിസ്റ്റന്റ് എഞ്ചിനീയറുടെ നേതൃത്വത്തിൽ പ്രതിഷേധക്കാരുമായി സംസാരിച്ച് അടിയന്തരമായി പരിഹരിക്കാമെന്ന് ഉറപ്പ് നൽകി.ഈ ഭാഗങ്ങളിൽ എത്രയും പെട്ടെന്ന് ട്രാൻസ്‌ഫോർമർ സ്ഥാപിച്ച് ശ്വാശ്വത പരിഹാരം കണ്ടെത്താൻ ഇലക്ട്രിസിറ്റി ഉദ്വോഗസ്ഥൻ മാരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.

ട്രാൻസ്‌ഫോർമർ സ്ഥാപിക്കാൻ അനുയേജ്യമായ സ്ഥലം പ്രതിഷേധക്കാർ ഉദ്യോഗസ്ഥർക്ക് കാണിച്ചുകൊടുത്തു,തുടർന്ന് നാട്ടുകാരുടെ ഭീമ ഹർജി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നൽകി,

കായക്കൂൽ ഹംസ ഹാജി,K P ഇഖ്ബാൽ,ചാണ്ടി ഗഫൂർ, മുഹമ്മദ് ലത്തീഫ് എന്നിവർ സമരത്തിന് നേതൃത്വം നൽകി നേതൃത്വംനൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/39633/electricity_office_karimbam)