---
title: "കുറുമാത്തൂർ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ്; വി.രമ്യ എൽ.ഡി.എഫ്. സ്ഥാനാർഥി,ബേബി യു.ഡി.എഫ്. സ്ഥാനാർഥി"
english_title: "election_kurumathoor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/39631/election_kurumathoor"
published_at: "2022-04-27T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6269215e49f65_election.jpg"
keywords: []
---

# കുറുമാത്തൂർ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ്; വി.രമ്യ എൽ.ഡി.എഫ്. സ്ഥാനാർഥി,ബേബി യു.ഡി.എഫ്. സ്ഥാനാർഥി

> **Lead Summary:** തളിപ്പറമ്പ് : കുറുമാത്തൂർ പഞ്ചായത്ത് പുല്ലാഞ്ഞിയോട് വാർഡിൽ മെയ് 17 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വി . രമ്യ എൽ.ഡി.എഫ് സ്ഥാനാർത്ഥി യായി മൽസരിക്കുമെന്ന് സി . പി.എം നേതാക്കൾ വാർത്താസനമ്മേളനത്തിൽ അറിയിച്ചു .

## Article Content

തളിപ്പറമ്പ് : കുറുമാത്തൂർ പഞ്ചായത്ത് പുല്ലാഞ്ഞിയോട് വാർഡിൽ മെയ് 17 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വി . രമ്യ എൽ.ഡി.എഫ് സ്ഥാനാർത്ഥി യായി മൽസരിക്കുമെന്ന് സി . പി.എം നേതാക്കൾ വാർത്താസനമ്മേളനത്തിൽ അറിയിച്ചു .

നില വിലുണ്ടായിരുന്ന മെമ്പർ പി.പി. ഷൈനി ആരോഗ്യവകുപ്പിൽ ലഭിച്ചതിനെത്തു ടർന്നാണ് അംഗത്വം രാജിവച്ചത് .

ഇതേത്തുടർന്നാണ് ഉപതിരഞെടുപ്പ് വേണ്ടി വന്നത് .കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 408 വോട്ടിന് എൽ .ഡി.എഫ് വിജയിച്ച വാർഡാണിത് . ഭൂരിപക്ഷം വർധിപ്പിക്കാനുള്ള പ്രവർത്തനത്തിലാണ് വാർഡിലെ ജനങ്ങളെന്നും നേതാക്കൾ പറഞ്ഞു .

പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. അംഗവും പുല്ലാഞ്ഞിയോട് വാർഡ് സെക്രട്ടറിയുമാണ്. കെ.കൃഷ്ണൻ, പി.കെ.കുഞ്ഞിരാമൻ, കെ.വി.ബാലകൃഷ്ണൻ, ഐ.വി.മോഹനൻ, പാച്ചേനി രാജീവൻ എന്നിവർ പങ്കെടുത്തു.

 പുല്ലാഞ്ഞിയോട് ഏഴാം വാർഡിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി മൂലയിൽ ബേബി മത്സരിക്കും. കോൺഗ്രസ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റാണ്. തളിപ്പറമ്പ് ബ്ലോക്ക് ജനശ്രീ സെക്രട്ടറിയുമാണ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/39631/election_kurumathoor)