---
title: "ഇന്‍ഷൂറന്‍സ് കമ്പനിയെ വഞ്ചിച്ച ജീവനക്കാരനെതിരെ കേസ്"
english_title: "Case against an employee who cheated the insurance company"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/39465/case-against-an-employee-who-cheated-the-insurance-company"
published_at: "2022-04-26T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6267d3ff7f3e8_download.jpg"
keywords: []
---

# ഇന്‍ഷൂറന്‍സ് കമ്പനിയെ വഞ്ചിച്ച ജീവനക്കാരനെതിരെ കേസ്

> **Lead Summary:** **പയ്യന്നൂര്‍: **ഇൻഷൂറൻസ് പോളിസി ഉടമകളുടെ പ്രീമിയം തുക കമ്പനിയിൽ അടയ്ക്കാതെ തട്ടിയെടുത്ത് വിശ്വാസ വഞ്ചന നടത്തിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു. പയ്യന്നൂരിലെ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്ന് പണം തട്ടിയെടുത്തുവെന്ന പരാതിയില്‍ സീനിയര്‍ അസോസിയേറ്റര്‍ക്കെതിരെ യാണ്പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.

## Article Content

**പയ്യന്നൂര്‍: **ഇൻഷൂറൻസ് പോളിസി ഉടമകളുടെ പ്രീമിയം തുക കമ്പനിയിൽ അടയ്ക്കാതെ തട്ടിയെടുത്ത് വിശ്വാസ വഞ്ചന നടത്തിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു. പയ്യന്നൂരിലെ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്ന് പണം തട്ടിയെടുത്തുവെന്ന പരാതിയില്‍ സീനിയര്‍ അസോസിയേറ്റര്‍ക്കെതിരെ യാണ്പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.

പയ്യന്നൂര്‍ പെരുമ്പ പുതിയ ബസ് സ്റ്റാൻ്റിന് സമീപം അപ്പൂസ് ടവറില്‍ പ്രവര്‍ത്തിക്കുന്ന എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയുടെ അസോസിയേറ്റ് മാനേജര്‍ കെ.വി.അര്‍ജുന്‍ന്റെ(34)പരാതിയിലാണ് സ്ഥാപനത്തിലെ സീനിയര്‍ അസോസിയേറ്റര്‍ ഇരിണാവ് കൃഷ്ണകൃപയിലെ ജിതിനെതിരെ പോലീസ് വിശ്വാസ വഞ്ചനാ കുറ്റത്തിന് കേസെടുത്തത്.

2016 ഒക്‌ടോബര്‍ 12 മുതല്‍ 2022 ഏപ്രിൽ ഒന്നാം തീയതിവരെയുള്ള കാലയളവിലാണ് സാമ്പത്തിക തട്ടിപ്പ് നടത്തിയതെന്ന് പരാതിയിൽ പറയുന്നു.മൂന്നോളം ഇന്‍ഷൂറന്‍സ് പോളിസി ഉടമകളുടെ പ്രീമിയം തുക കമ്പനിയിലേക്ക് നിക്ഷേപിക്കുന്നതിന് പകരം ഇയാള്‍ ഗൂഗിള്‍പേ വഴി സ്വന്തം അക്കൗണ്ടിലേക്ക് ഇടപാടുകാരെ കൊണ്ട് പണം അയപ്പിക്കുകയായിരുന്നു

.ഇന്‍ഷൂറന്‍സ് പോളിസി ഉടമകളുടെ പ്രീമിയം തുക കുടിശികയായതിനെ തുടര്‍ന്ന് കമ്പനി നടത്തിയ അന്വേഷണത്തിലാണ് സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയത്.തുടർന്ന് അധികൃതർ പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/39465/case-against-an-employee-who-cheated-the-insurance-company)