---
title: "ചുഴലിയിൽ വീട്ടിൽ മധ്യവയസ്കന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി"
english_title: "Deadbody in chuzhaly "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/39446/deadbody-in-chuzhaly"
published_at: "2022-04-26T15:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6267c0dcccc29_Delhi_man_beats_son_1112022.jpg"
keywords: []
---

# ചുഴലിയിൽ വീട്ടിൽ മധ്യവയസ്കന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി

> **Lead Summary:** വീട്ടിൽ തനിച്ചു താമസിക്കുന്നയാളുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി .ശ്രീകണ്ഠാപുരം ചുഴലി പെരുവണ പയറ്റിയാലിലെ ജോണി തോമസ് എന്ന ജോയി യുടെ മൃതദേഹമാണ് കണ്ടെത്തിയത്.

## Article Content

വീട്ടിൽ തനിച്ചു താമസിക്കുന്നയാളുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി .ശ്രീകണ്ഠാപുരം ചുഴലി പെരുവണ പയറ്റിയാലിലെ ജോണി തോമസ് എന്ന ജോയി യുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിസരവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.സ്ഥലത്തെത്തിയ പോലീസ് മൃതദേഹത്തിന് സമീപത്ത് നിന്ന് വിഷ ദ്രാവകത്തിൻ്റെ ഒഴിഞ്ഞ കുപ്പിയും പോലീസ് കണ്ടെത്തി.

ഭാര്യയും മക്കളുമായി അകന്ന ജോയി 10 വർഷത്തോളമായി വീട്ടിൽ തനിച്ചാണ് താമസിച്ചു വന്നത്.ശ്രീകണ്ഠാപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/39446/deadbody-in-chuzhaly)