---
title: "ചപ്പാരപ്പടവിൽ റോഡ് മുറിച്ചുകടക്കവെ ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു"
english_title: "Chapparapadavu Bike Accident Pedestrian Govindan Dies Kuveri"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/393675/chapparapadavu-bike-accident-pedestrian-govindan-dies"
published_at: "2026-11-29T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0bb65927b47_1000026335.jpg"
keywords: ["Chapparapadavu", "Bike Accident", "Kuveri", "Kannur", "Road Accident", "Govindan"]
---

# ചപ്പാരപ്പടവിൽ റോഡ് മുറിച്ചുകടക്കവെ ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു

> **Lead Summary:** ചപ്പാരപ്പടവ്: റോഡ് മുറിച്ചുകടക്കവെ ബൈക്ക് ഇടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചു. കുവേരി വയലിലെ മോളോളുത്ത് പടിഞ്ഞാറെ വീട്ടിൽ എം.പി. ഗോവിന്ദൻ ആണ് മരിച്ചത്.

## Article Content

ചപ്പാരപ്പടവ്: റോഡ് മുറിച്ചുകടക്കവെ ബൈക്ക് ഇടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചു. കുവേരി വയലിലെ മോളോളുത്ത് പടിഞ്ഞാറെ വീട്ടിൽ എം.പി. ഗോവിന്ദൻ ആണ് മരിച്ചത്.

ഇന്നലെ നവംബർ 28 ഉച്ചയ്ക്ക് ശേഷം 2.30 ന് പൂവത്ത് വെച്ചായിരുന്നു അപകടം.

ഗോവിന്ദൻ റോഡ് മുറിച്ചുകടക്കവെ തളിപ്പറമ്പ് ഭാഗത്ത് നിന്നും ഓടിച്ചുവന്ന കെ.എൽ 59 എക്സ് 7727 നമ്പർ ബുള്ളറ്റ് ബൈക്ക് ഇടിക്കുകയായിരുന്നു.

ബൈക്ക് ഓടിച്ച പന്നിയൂർ കാരാക്കോടിയിലെ വിപിൻ എന്നയാളുടെ പേരിൽ പോലീസ് കേസെടുത്തു.

ഗുരുതരമായി പരിക്കേറ്റ ഗോവിന്ദനെ കണ്ണൂരിലെ എ.കെ.ജി. ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകുന്നേരം 5 മണിയോടെ മരണപ്പെട്ടു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വൈകുന്നേരത്തോടെ സംസ്കരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/393675/chapparapadavu-bike-accident-pedestrian-govindan-dies)