---
title: "കഞ്ചാവുമായി മൂന്ന് അസം സ്വദേശികൾ പിടിയിൽ"
english_title: "Kannur Excise 10.805 Kg Ganja Seized Chalode Three Assam Men Arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/393672/kannur-excise-chalode-10-805-kg-ganja-three-assam-arrested"
published_at: "2026-11-29T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0bb4ea4539e_1001028406.jpg"
keywords: ["Kannur Excise", "Ganja", "Chalode", "Kololam", "Assam", "Narcotics Arrest"]
---

# കഞ്ചാവുമായി മൂന്ന് അസം സ്വദേശികൾ പിടിയിൽ

> **Lead Summary:** കണ്ണൂർ എക്‌സൈസ് എൻഫോഴ്സ്മെൻറ് & ആന്റി നർകോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷാജി കെയുടെ നേതൃത്വത്തിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാലോട് ഭാഗത്തു നടത്തിയ പരിശോധയിൽ കൊളോളത്ത് വീട്ടിൽ വെച്ച് 10.805 കിലോ ഗ്രാം കഞ്ചാവുമായി ആസ്സാം സ്വദേശികളായ സോഫീക്കുൽ ഇസ്ലാം , നൂർ ആലം ബേഗ് , അമിനുൽ ഹഖ് എന്നിവരെ അറസ്റ്റ് ചെയ്തു.

## Article Content

കണ്ണൂർ എക്‌സൈസ് എൻഫോഴ്സ്മെൻറ് & ആന്റി നർകോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷാജി കെയുടെ നേതൃത്വത്തിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാലോട് ഭാഗത്തു നടത്തിയ പരിശോധയിൽ കൊളോളത്ത് വീട്ടിൽ വെച്ച് 10.805 കിലോ ഗ്രാം കഞ്ചാവുമായി ആസ്സാം സ്വദേശികളായ സോഫീക്കുൽ ഇസ്ലാം , നൂർ ആലം ബേഗ് , അമിനുൽ ഹഖ് എന്നിവരെ അറസ്റ്റ് ചെയ്തു.

എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗം ഗണേഷ് ബാബു പി വിക്കും സുഹൈൽ പി പി ക്കും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികൾ കഞ്ചാവുമായി എത്തിയിട്ടുണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. കണ്ണൂർ ജില്ലയിലേക്ക് മൊത്തമായി കഞ്ചാവ് എത്തിക്കുന്നവരാണ് പിടിയിലായ പ്രതികൾ. പ്രതികൾക്കെതിരെ സമാനായ കേസുകൾ നിലവിൽ ഉണ്ട്‌. പ്രതികളെ കണ്ടു പിടിക്കുന്നതിൽ  അസിസ്റ്റന്റ് ഇസ്പെക്ടർ(ഗ്രേഡ്)മാരായ അബ്ദുൾ നാസർ എന്നിവർ ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/393672/kannur-excise-chalode-10-805-kg-ganja-three-assam-arrested)