---
title: "ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്ര ഉത്സവ വെടിക്കെട്ട് അവശിഷ്ട്ടങ്ങൾ കൂട്ടിയിട്ട് കത്തിക്കവെ വെടിമരുന്ന് കത്തി മൂന്ന് കുട്ടികൾക്ക് പരുക്ക്. "
english_title: "Three children were injured "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/39346/three-children-were-injured"
published_at: "2022-04-26T09:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6267717097d90_vac.jpg"
keywords: []
---

# ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്ര ഉത്സവ വെടിക്കെട്ട് അവശിഷ്ട്ടങ്ങൾ കൂട്ടിയിട്ട് കത്തിക്കവെ വെടിമരുന്ന് കത്തി മൂന്ന് കുട്ടികൾക്ക് പരുക്ക്. 

> **Lead Summary:** ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്ര ഉത്സവ വെടിക്കെട്ട് അവശിഷ്ട്ടങ്ങൾ കൂട്ടിയിട്ട് കത്തിക്കവെ വെടിമരുന്ന് കത്തി മൂന്ന് കുട്ടികൾക്ക് പരുക്ക്. മുഖത്തും കഴുത്തിലും കൈക്കും പൊള്ളലേറ്റ കുട്ടികളെ കണ്ണൂരിലെയും കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്ര ഉത്സവ വെടിക്കെട്ട് അവശിഷ്ട്ടങ്ങൾ കൂട്ടിയിട്ട് കത്തിക്കവെ വെടിമരുന്ന് കത്തി മൂന്ന് കുട്ടികൾക്ക് പരുക്ക്. മുഖത്തും കഴുത്തിലും കൈക്കും പൊള്ളലേറ്റ കുട്ടികളെ കണ്ണൂരിലെയും കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

   ഞായറാഴ്ച വൈകീട്ടോടെ യായിരുന്നു സംഭവം. ചെറുകുന്ന് അന്നപൂർണ്ണേശ്വരിക്ഷേത്ര ഉത്സവ വെടിക്കെട്ട് ആഘോഷം നടത്തിയ സ്ഥലത്തെ അവശേഷിച്ച പടക്ക അവശിഷ്ട്ടങ്ങൾ കത്തിക്കവെയാണ് വി.പി ദീക്ഷിത്ത്, കെ.വി. വിശാൽ , നീരവ് രാജീവ് എന്നിവർക്ക് പൊള്ളലേറ്റത്.

കൈക്കും കഴുത്തിലും മുഖത്തും പൊള്ളലേറ്റ ഒരാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും രണ്ട് പേരെ കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. .വെടിക്കെട്ട് നടന്ന് ദിവസങ്ങളായിട്ടും അവശിഷ്ടങ്ങൾ മാറ്റിയിരുന്നില്ല. കുട്ടികൾക്ക് അപകടം സംഭവിച്ച ശേഷം തിങ്കളാഴ്ച്ച രാവിലെയോടെയാണ് ജെ സി ബി ഉപയോഗിച്ച് മൂടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/39346/three-children-were-injured)