---
title: "മലപ്പട്ടത്ത് വീട്ടുകിണറ്റിൽ വീണയാളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി"
english_title: "Sreekandapuram Malappattam Man Falls Well Rescued Fire Force"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/393203/sreekandapuram-malappattam-man-falls-well-rescued"
published_at: "2026-11-25T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b070dd3e61a2_1001021537.jpg"
keywords: ["Sreekandapuram", "Malappattam", "Well Rescue", "Fire Force", "Kannur"]
---

# മലപ്പട്ടത്ത് വീട്ടുകിണറ്റിൽ വീണയാളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

> **Lead Summary:** **ശ്രീകണ്ടാപുരം: വീട്ടുകിണറ്റിൽ വീണയാളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. **മലപ്പട്ടത്ത് ചന്ദ്രത്തിൽ ഹൗസിൽ പുരുഷോത്തമൻ ആണ്അ ബദ്ധത്തിൽ സ്വന്തം വീട്ടുകിണറ്റിൽ വീണുത്.

## Article Content

**ശ്രീകണ്ടാപുരം: വീട്ടുകിണറ്റിൽ വീണയാളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. **മലപ്പട്ടത്ത് ചന്ദ്രത്തിൽ ഹൗസിൽ പുരുഷോത്തമൻ ആണ്അ ബദ്ധത്തിൽ സ്വന്തം വീട്ടുകിണറ്റിൽ വീണുത്.

രണ്ട് പേർ കിണറ്റിലിറങ്ങി കസേരയുടെ സഹായത്തോടെ കയർ കെട്ടി അദ്ദേഹത്തെ സുരക്ഷിതമായി പിടിച്ച് നിർത്തിയിട്ടുണ്ടായിരുന്നു.

സേന സംഭവസ്ഥലത്തെത്തി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിനു വർഗീസ് ചെയർ നോട്ടിൽ കിണറ്റിലിറങ്ങി നെറ്റിന്റെ സഹായത്തോടെ അദ്ദേഹത്തെ പുറത്തെത്തിച്ചു. ചെറിയ പരിക്കുകളുള്ള അദ്ദേഹത്തെ സ്വകാര്യ ആംബുലൻസിൽ ആശുപത്രിയിലേക്ക് അയച്ചു. മറ്റുള്ളവരെയും നെറ്റിന്റെ സഹായത്തോടെ പുറത്തെത്തിച്ചു.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ. സുനിൽകുമാറിന്റെ നേതൃത്വത്തിൽ ജീവനക്കാരായ കെ.വി. അനൂപ്, വിനു വർഗീസ്, ബി. ബിജു, എം.സി. ദിലീപ്, ഹോം ഗാർഡ് സി.വി. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/393203/sreekandapuram-malappattam-man-falls-well-rescued)