---
title: "തളിപ്പറമ്പ് ടാഗോർ സ്കൂളിന് സമീപം വാഹനാപകടം; അഗ്നിശമന സേന ഡ്രൈവറെ രക്ഷപ്പെടുത്തി"
english_title: "Thaliparamba Tagore School Accident Driver Rescued"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/393201/thaliparamba-tagore-school-accident-driver-rescued"
published_at: "2026-11-25T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0709c87f4be_1001021498.jpg"
keywords: ["Thaliparamba", "Road Accident", "Fire Force", "Rescue", "Tagore School"]
---

# തളിപ്പറമ്പ് ടാഗോർ സ്കൂളിന് സമീപം വാഹനാപകടം; അഗ്നിശമന സേന ഡ്രൈവറെ രക്ഷപ്പെടുത്തി

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് പുഷ്പഗിരി ടാഗോർ സ്കൂളിന് സമീപം വാഹനാപകടം. ഡ്രൈവറെ രക്ഷപ്പെടുത്തി.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് പുഷ്പഗിരി ടാഗോർ സ്കൂളിന് സമീപം വാഹനാപകടം. ഡ്രൈവറെ രക്ഷപ്പെടുത്തി.

തളിപ്പറമ്പിൽ നിന്നും ആലക്കോട് ഭാഗത്തേക്ക് പോകുന്ന KL 11 CD 7256 INTRA പിക്കപ്പ് മഴ പെയ്തതിനാൽ റോഡിൽ നിന്നും തെന്നി റോഡരുകിൽ സ്ഥിതി ചെയ്യുന്ന വീടിന്റെ ഗേറ്റ് ഭാഗത്തെ മതിലിൽ ഇടിച്ചുകയറി. ഡ്രൈവർ വാഹനത്തിൽ കുടുങ്ങി കിടന്നു.

സേനാംഗങ്ങൾ ഹൈഡ്രോളിക് സ്പ്രെഡർ ഉപയോഗിച്ച് ഡോർ തുറന്ന് കാൽ കുടുങ്ങിക്കിടക്കുകയായിരുന്ന ഡ്രൈവർ മുക്കം സ്വദേശി അഷറഫിനെ പുറത്തെടുത്ത് സേനയുടെ ആംബുലൻസിൽ കോഓപ്പറേറ്റീവ് ഹോസ്പിറ്റൽ തളിപ്പറമ്പിൽ എത്തിച്ചു. കാലിന് പരിക്കുണ്ട്.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഹരിനാരായണന്റെ നേതൃത്വത്തിൽ ജീവനക്കാരായ കെ. സുനിൽകുമാർ, എ. സിനീഷ്, കെ.വി. അനൂപ്, വിനു വർഗീസ്, ബിജു ബി, എം.സി. ദിലീപ്, അഭിൻ പ്രേം, ഹോം ഗാർഡുമാരായ സി.വി. രവീന്ദ്രൻ, പി.കെ. ധനഞ്ജയൻ, എ. ഗിരീഷ്കുമാർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/393201/thaliparamba-tagore-school-accident-driver-rescued)