---
title: "ധനരാജ് വധക്കേസ് വിധി സ്വാഗതാർഹമെന്ന് പ്രോസിക്യൂഷൻ; അപ്പീൽ പോകുമെന്ന് പ്രതിഭാഗം"
english_title: "Dhanaraj Murder Case Three RSS Workers Life Imprisonment Verdict Reactions"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/393131/dhanaraj-murder-case-three-accused-life-imprisonment-verdict"
published_at: "2026-11-25T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b069e896472e_1001020374.jpg"
keywords: ["Dhanaraj Murder Case", "Thaliparamba Court", "Life Imprisonment", "RSS Workers", "CK Sreedharan"]
---

# ധനരാജ് വധക്കേസ് വിധി സ്വാഗതാർഹമെന്ന് പ്രോസിക്യൂഷൻ; അപ്പീൽ പോകുമെന്ന് പ്രതിഭാഗം

> **Lead Summary:** *തളിപ്പറമ്പ്:* ധനരാജ് വധക്കേസിൽ ആർഎസ്എസ് പ്രവർത്തകരായ മൂന്ന് പ്രതികൾക്കും ജീവപര്യന്തം കഠിന തടവും 5 ലക്ഷം രൂപ വീതം പിഴയും വിധിച്ചു.

## Article Content

*തളിപ്പറമ്പ്:* ധനരാജ് വധക്കേസിൽ ആർഎസ്എസ് പ്രവർത്തകരായ മൂന്ന് പ്രതികൾക്കും ജീവപര്യന്തം കഠിന തടവും 5 ലക്ഷം രൂപ വീതം പിഴയും വിധിച്ചു.

ടി.പി. ബിജു, എം. വിപിൻ, എം. വൈശാഖ് എന്നിവർക്കാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ അധിക തടവ് അനുഭവിക്കണം. ജീവപര്യന്തത്തിന് പുറമെ വിവിധ വകുപ്പുകൾ പ്രകാരം അഞ്ച് വർഷവും 4 മാസവും തടവും കൂടി അനുഭവിക്കണം.

വിധി സ്വാഗതാർഹമാണെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ സി.കെ. ശ്രീധരൻ പറഞ്ഞു. അതേസമയം, 16 പേരെ വെറുതെവിട്ടതിനും ഗൂഢാലോചന തെളിയിക്കാനും മേൽക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് വേണ്ടി അപ്പീൽ പോകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ പി. പ്രേമരാജൻ പറഞ്ഞു. വിധി പകർപ്പിന്റെ മറ്റ് ഉള്ളടക്കം പഠിച്ചതിന് ശേഷം ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/393131/dhanaraj-murder-case-three-accused-life-imprisonment-verdict)