---
title: "വാക്സിൻ എടുക്കാൻ മടിക്കുന്നവരെ നിർബന്ധമായി കുത്തിവയ്ക്കാമെന്ന് 25 കൊല്ലം മുമ്പ് ഹൈക്കോടതി"
english_title: "25 years ago, the High Court ruled that those who were reluctant to take the vaccine could be vaccinated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/3931/25-years-ago-the-high-court-ruled-that-those-who-were-reluctant-to-take-the-vaccine-could-be-vaccinated"
published_at: "2021-10-07T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615e972e0b500_news-card-web-yyy.jpg"
keywords: []
---

# വാക്സിൻ എടുക്കാൻ മടിക്കുന്നവരെ നിർബന്ധമായി കുത്തിവയ്ക്കാമെന്ന് 25 കൊല്ലം മുമ്പ് ഹൈക്കോടതി

> **Lead Summary:** **കൊച്ചി: **കോവിഡിന് എതിരെ സാധ്യമായ വിധത്തിലെല്ലാം പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് ലോകം.

## Article Content

**കൊച്ചി: **കോവിഡിന് എതിരെ സാധ്യമായ വിധത്തിലെല്ലാം പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് ലോകം.

സാമൂഹ്യ അകലവും കൈകളുടെ ശുദ്ധിയുമെല്ലാം ഇതില്‍ മുഖ്യമാണെങ്കിലും ഏറ്റവും പ്രധാനമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് എത്രയും വേഗം വാക്‌സിന്‍ എടുക്കുകയാണ്.

സര്‍ക്കാരുകള്‍ പലവിധ പ്രചാരണങ്ങളിലൂടെ ഇക്കാര്യത്തില്‍ ബോധവത്കരണം നടത്തുന്നുണ്ടെങ്കിലും വാക്‌സിന്‍ എടുക്കാന്‍ മടി കാണിക്കുന്നവര്‍ ഏറെയാണ്.

ഈ സാഹചര്യത്തില്‍ ഏറെ പ്രാധാന്യമുള്ളതാണ്, ഇരുപത്തിയഞ്ചു വര്‍ഷം മുമ്പ് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഒരു ഉത്തരവ്.സമൂഹത്തിന്റെ പൊതുതാത്പര്യം കണക്കിലെടുത്ത് നിര്‍ബന്ധപൂര്‍വമുള്ള വാക്‌സിനേഷന്‍ നടത്താന്‍ ഭരണകൂടത്തിന് അധികാരമുണ്ടെന്ന് വിധി വ്യക്തമാക്കുന്നു.

പകര്‍ച്ച വ്യാധി പടര്‍ന്നുപിടിക്കുകയും അതു മനുഷ്യജീവനു ഭീഷണിയാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന്, 1996 മെയ് 30ന് പുറപ്പെടുവിച്ച വിധിയില്‍ ഹൈക്കോടതി വ്യക്തമാക്കുന്നു.

വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള പരിഹാര മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നാണ് ജസ്റ്റിസ് കെ നാരായണക്കുറുപ്പ് ഉത്തരവില്‍ വ്യക്തമാക്കുന്നത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/3931/25-years-ago-the-high-court-ruled-that-those-who-were-reluctant-to-take-the-vaccine-could-be-vaccinated)