---
title: "ലേബർ ലൈസൻസ് ക്യാമ്പ് നവംബർ 25ന് തളിപ്പറമ്പിൽ"
english_title: "Labour License Camp November 25 Taliparamba Merchant Association"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392914/labour-license-camp-november-25-taliparamba"
published_at: "2026-11-23T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0475aacad93_1001016827.jpg"
keywords: ["Taliparamba", "Labour License", "Merchant Association", "Camp", "Kannur", "Business"]
---

# ലേബർ ലൈസൻസ് ക്യാമ്പ് നവംബർ 25ന് തളിപ്പറമ്പിൽ

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ ആഭിമുഖ്യത്തിൽ വർഷംതോറും നടത്താറുള്ള ലേബർ ലൈസൻസ് ക്യാമ്പ് ഇപ്രാവശ്യം നവംബർ 25 ബുധനാഴ്ച രാവിലെ 10 മണി മുതൽ തളിപ്പറമ്പ് മെയിൻ റോഡ് സീലാൻഡ് കോംപ്ലക്സിലെ അക്ഷയ സെന്ററിൽ വച്ച് നടക്കും. അസിസ്റ്റന്റ് ലേബർ ഓഫീസർ കെ. റീന ചടങ്ങ് ഉദ്ഘാടനം ചെയ്യും.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ ആഭിമുഖ്യത്തിൽ വർഷംതോറും നടത്താറുള്ള ലേബർ ലൈസൻസ് ക്യാമ്പ് ഇപ്രാവശ്യം നവംബർ 25 ബുധനാഴ്ച രാവിലെ 10 മണി മുതൽ തളിപ്പറമ്പ് മെയിൻ റോഡ് സീലാൻഡ് കോംപ്ലക്സിലെ അക്ഷയ സെന്ററിൽ വച്ച് നടക്കും. അസിസ്റ്റന്റ് ലേബർ ഓഫീസർ കെ. റീന ചടങ്ങ് ഉദ്ഘാടനം ചെയ്യും.

ഇനിയും ലേബർ ലൈസൻസ് എടുക്കാത്ത - പുതുക്കാത്ത വ്യാപാരികളും സംരംഭകരും ഉണ്ടെങ്കിൽ ക്യാമ്പിൽ വെച്ച് പുതുക്കാം. ലേബർ ലൈസൻസ് പുതുക്കേണ്ട അവസാന തീയതി നവംബർ 30 ആണ്.

തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷന് വേണ്ടി പ്രസിഡന്റ് കെ.എസ്. റിയാസ്, ജനറൽ സെക്രട്ടറി വി. താജുദ്ദീൻ, ട്രഷറർ ടി. ജയരാജ് എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392914/labour-license-camp-november-25-taliparamba)