---
title: "മാതമംഗലത്തെ രാധാകൃഷ്ണൻ വധക്കേസ് പ്രതി എൻ.കെ. സന്തോഷ് തൂങ്ങിമരിച്ച നിലയിൽ"
english_title: "Radhakrishnan Murder Case Accused NK Santhosh Found Dead Suicide Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392912/radhakrishnan-murder-case-accused-nk-santhosh-found-dead-kannur"
published_at: "2026-11-23T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b04695f3a8e0_1001016856.jpg"
keywords: ["Kannur", "Mathamangalam", "Radhakrishnan Murder", "NK Santhosh", "Suicide", "Kerala Police"]
---

# മാതമംഗലത്തെ രാധാകൃഷ്ണൻ വധക്കേസ് പ്രതി എൻ.കെ. സന്തോഷ് തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** കണ്ണൂർ:* മാതമംഗലം കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവറായിരുന്ന കെ.കെ. രാധാകൃഷ്ണനെ വെടിവെച്ച് കൊന്ന കേസിലെ പ്രതിയായ എൻ.കെ. സന്തോഷ് തൂങ്ങിമരിച്ചു. മാതമംഗലം പുനിയങ്കോട്ട് റബർ തോട്ടത്തിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

കണ്ണൂർ:* മാതമംഗലം കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവറായിരുന്ന കെ.കെ. രാധാകൃഷ്ണനെ വെടിവെച്ച് കൊന്ന കേസിലെ പ്രതിയായ എൻ.കെ. സന്തോഷ് തൂങ്ങിമരിച്ചു. മാതമംഗലം പുനിയങ്കോട്ട് റബർ തോട്ടത്തിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

2025 മാർച്ച് 20-ന് കൈതപ്രത്തെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ വെച്ചാണ് കെ.കെ. രാധാകൃഷ്ണൻ വെടിയേറ്റ് മരിച്ചത്. സംഭവത്തിന് പിന്നാലെ പ്രതിയായ പെരുമ്പടവ് സ്വദേശി എൻ.കെ. സന്തോഷിനെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കേസിൽ ഗൂഢാലോചനക്കുറ്റത്തിന് രാധാകൃഷ്ണന്റെ ഭാര്യ മിനിയെയും, തോക്ക് നൽകിയതിന് സിജോ ജോസ് എന്നയാളെയും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392912/radhakrishnan-murder-case-accused-nk-santhosh-found-dead-kannur)