---
title: "കോൺഗ്രസ് നേതാവ് എൻ. നാരായണൻ ഏഴാം ചരമവാർഷിക ദിനത്തിൽ അനുസ്മരിച്ച് കടന്നപ്പള്ളി - പാണപ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റി"
english_title: "Congress Leader N Narayanan 7th Death Anniversary Kadannappally Panappuzha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392879/n-narayanan-7th-death-anniversary-kadannappally-panappuzha-congress"
published_at: "2026-11-23T18:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0436156a8bd_1001016356.jpg"
keywords: ["N Narayanan", "Congress", "Kadannappally", "Panappuzha", "Pariyaram", "Kannur"]
---

# കോൺഗ്രസ് നേതാവ് എൻ. നാരായണൻ ഏഴാം ചരമവാർഷിക ദിനത്തിൽ അനുസ്മരിച്ച് കടന്നപ്പള്ളി - പാണപ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റി

> **Lead Summary:** **പരിയാരം: **മുൻ ഡിസിസി ജനറൽ സെക്രട്ടറിയും മാടായി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടുമായിരുന്ന എൻ. നാരായണന്റെ ഏഴാം ചരമവാർഷിക ദിനത്തിന്റെ ഭാഗമായി കടന്നപ്പള്ളി - പാണപ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.

## Article Content

**പരിയാരം: **മുൻ ഡിസിസി ജനറൽ സെക്രട്ടറിയും മാടായി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടുമായിരുന്ന എൻ. നാരായണന്റെ ഏഴാം ചരമവാർഷിക ദിനത്തിന്റെ ഭാഗമായി കടന്നപ്പള്ളി - പാണപ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.

കെപിസിസി മെമ്പർ എം.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാജേഷ് മല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. മാടായി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് വി. രാജൻ മുഖ്യപ്രഭാഷണം നടത്തി.

സന്ദീപ് പാണപ്പുഴ, കെ.പി. മുരളീധരൻ, പി.പി. നാരായണൻ, അക്ഷയ് പറവൂർ, ബിജു ടി.വി, വി.കെ.വി. രമേശൻ മാസ്റ്റർ, പി.പി. ലക്ഷ്മി, കെ. രഞ്ജിത്ത്, എം. ശ്രീധരൻ, പി.വി. നാരായണൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392879/n-narayanan-7th-death-anniversary-kadannappally-panappuzha-congress)