---
title: "പൊലീസ് സംഘടന പുനക്രമീകരണം: സുപ്രീം കോടതി പോലീസ് സംഘടനകൾക്കൊപ്പം, ഡിവിഷൻ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു"
english_title: "Kerala Police Association Restructuring Supreme Court Stays Division Bench Order"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392876/kerala-police-association-restructuring-supreme-court-stay-division-bench"
published_at: "2026-11-23T17:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b042c0240fe0_1001016327.jpg"
keywords: ["Kerala Police", "KPOA", "KPA", "KPSOA", "Supreme Court", "Police Association"]
---

# പൊലീസ് സംഘടന പുനക്രമീകരണം: സുപ്രീം കോടതി പോലീസ് സംഘടനകൾക്കൊപ്പം, ഡിവിഷൻ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു

> **Lead Summary:** *പൊലീസ് സംഘടന പുനക്രമീകരണം: സുപ്രീം കോടതി പോലീസ് സംഘടനകൾക്കൊപ്പം*

## Article Content

*പൊലീസ് സംഘടന പുനക്രമീകരണം: സുപ്രീം കോടതി പോലീസ് സംഘടനകൾക്കൊപ്പം*

ഡിവിഷൻ ബെഞ്ച് ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച സംഘടനകൾക്കനുകൂലമായ വിധി ഈ കേസിൽ അന്തിമ വിധി വരും വരെ നിലനിൽക്കും. മാർച്ച് മാസം വീണ്ടും കേസ് പരിഗണിക്കും.

*1. സർക്കാർ ഉത്തരവ് - 27 ജൂലൈ 2026*

ആഭ്യന്തര വകുപ്പ് 3 പോലീസ് സംഘടനകളെ 2 ആക്കി പുനഃക്രമീകരിച്ചു.

- കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ (KPOA) നിർത്തലാക്കി

- CPO മുതൽ ഗ്രേഡ് SI വരെ - കേരള പോലീസ് അസോസിയേഷനിൽ (KPA)

- SI മുതൽ നോൺ-IPS SP വരെ - കേരള പോലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷനിൽ (KPSOA)

- KPOA യുടെ സ്വത്ത് 60:40 അനുപാതത്തിൽ രണ്ട് സംഘടനകൾക്ക് വീതിച്ചു നൽകാനും തീരുമാനിച്ചു.

*2. സിംഗിൾ ബെഞ്ച് - 29 സെപ്റ്റംബർ 2026*

ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് സർക്കാർ ഉത്തരവ് റദ്ദാക്കി.

കാരണം: സംഘടിക്കാനുള്ള മൗലികാവകാശം Article 19(1)(c) ലംഘിക്കുന്നു, അംഗങ്ങളോട് ചോദിക്കാതെ, ബൈലോ മാറ്റാതെ ഉത്തരവിറക്കാനാവില്ല എന്ന് വിലയിരുത്തി.

*3. ഡിവിഷൻ ബെഞ്ച് - 12 നവംബർ 2026*

ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ.കെ. പ്രീത എന്നിവരടങ്ങിയ ബെഞ്ച് സിംഗിൾ ബെഞ്ച് വിധി റദ്ദാക്കി, സർക്കാരിന് അനുകൂലമായി വിധിച്ചു.

കാരണം: ഇത് സർക്കാർ 1979-ൽ ഉണ്ടാക്കിയ, റാങ്കിന്റെ അടിസ്ഥാനത്തിൽ ഓട്ടോമാറ്റിക് അംഗത്വമുള്ള സംഘടനകളാണ്. സ്വമേധയാ ചേർന്നതല്ല, അതുകൊണ്ട് Article 19(1)(c) ബാധകമല്ല. പുനഃക്രമീകരണം സർക്കാരിന്റെ നയപരമായ തീരുമാനമാണ്.

*4. സുപ്രീം കോടതി - ഇപ്പോൾ*

KPOA സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരുന്നു.

ഇപ്പോൾ സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു.

അതോടെ:

- സിംഗിൾ ബെഞ്ചിന്റെ സംഘടനകൾക്ക് അനുകൂലമായ വിധി അന്തിമ വിധി വരും വരെ നിലനിൽക്കും.

- അതായത്, തൽക്കാലം പഴയ 3 സംഘടനകൾ തന്നെ തുടരും, പുനഃക്രമീകരണം നടപ്പാക്കാൻ കഴിയില്ല.

- കേസ് വീണ്ടും മാർച്ചിൽ പരിഗണിക്കും.

*സംഘടനകളുടെ വാദം എന്താണ്?*

കുടുംബസഹായ നിധി, ചികിത്സാ പദ്ധതികൾ ഉൾപ്പെടെയുള്ള ക്ഷേമപ്രവർത്തനങ്ങൾ തടസ്സപ്പെടും, സീനിയേഴ്സ് അസോസിയേഷന്റെ ഭാവി അനിശ്ചിതമാകും എന്നാണ് KPOA സെക്രട്ടറി സി.ആർ. ബിജു പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392876/kerala-police-association-restructuring-supreme-court-stay-division-bench)