---
title: "സിപിഎം പ്രവർത്തകൻ സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ കുറ്റക്കാർ; 16 പേരെ വെറുതെവിട്ടു"
english_title: "Dhanaraj Murder Case TP Biju M Vipin M Vaishakh Convicted"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392822/cv-dhanaraj-murder-case-three-convicted-16-acquitted-thaliparamba"
published_at: "2026-11-23T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b03e19281edc_1001015530.jpg"
keywords: ["CV Dhanaraj", "Murder Case", "Thaliparamba", "CPM", "RSS BJP", "Kannur"]
---

# സിപിഎം പ്രവർത്തകൻ സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ കുറ്റക്കാർ; 16 പേരെ വെറുതെവിട്ടു

> **Lead Summary:** *തളിപ്പറമ്പ്:* സിപിഎം പ്രവർത്തകൻ സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഒന്ന്, രണ്ട്, മൂന്ന് പ്രതികളായ ടി.പി. ബിജു, എം. വിപിൻ, വൈശാഖ് എന്നിവരാണ് കുറ്റക്കാർ. മറ്റുള്ള 16 പ്രതികളെ വെറുതെ വിട്ടു.

## Article Content

*തളിപ്പറമ്പ്:* സിപിഎം പ്രവർത്തകൻ സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഒന്ന്, രണ്ട്, മൂന്ന് പ്രതികളായ ടി.പി. ബിജു, എം. വിപിൻ, വൈശാഖ് എന്നിവരാണ് കുറ്റക്കാർ. മറ്റുള്ള 16 പ്രതികളെ വെറുതെ വിട്ടു.

തളിപ്പറമ്പ് അഡീഷണൽ സെഷൻസ് ജഡ്ജി കെ.എൻ. പ്രശാന്ത് ആണ് കേസിൽ വിധി പറഞ്ഞത്. ശിക്ഷയിന്മേലുള്ള വാദം മറ്റന്നാൾ നടക്കും.

കൊലപാതക കേസിൽ പത്തുവർഷത്തിനുശേഷമാണ് വിധി. പ്രോസിക്യൂഷന് കനത്ത തിരിച്ചടിയാണ് വിധി. ഒന്നാം സാക്ഷിയുടെ മൊഴി വിശ്വാസയോഗ്യമായിരുന്നില്ലെന്ന് കോടതി കണ്ടെത്തി. സംശയത്തിന്റെ ആനുകൂല്യത്തിലാണ് മറ്റ് പ്രതികളെ കോടതി വെറുതെ വിട്ടത്.

2016 ജൂലൈ 11ന് രാത്രിയാണ് വീടിന്റെ മുന്നിൽവച്ച് ഡിവൈഎഫ്ഐ നേതാവും സിപിഎം ഏഴിമല ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന സി.വി. ധനരാജ് കൊല്ലപ്പെട്ടത്.

വിധി കേൾക്കാൻ ധനരാജിന്റെ ഭാര്യയും കുടുംബവും എ.എൻ. ഷംസീർ ഉൾപ്പടെയുള്ള നേതാക്കളും കോടതിയിൽ എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392822/cv-dhanaraj-murder-case-three-convicted-16-acquitted-thaliparamba)