---
title: "ധർമ്മശാലയിൽ ഫെയർ സ്റ്റേജ് അനുവദിക്കണം: ആന്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി എംഎൽഎക്ക് നിവേദനം നൽകി"
english_title: "Dharmasala Fair Stage Demand Anthoor Congress Committee MLA TK Govindan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392808/dharmasala-fair-stage-demand-anthoor-congress-mla-tk-govindan"
published_at: "2026-11-23T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b03ca51418e1_1001014270.jpg"
keywords: ["Dharmasala", "Fair Stage", "Anthoor Congress", "TK Govindan", "Kannur"]
---

# ധർമ്മശാലയിൽ ഫെയർ സ്റ്റേജ് അനുവദിക്കണം: ആന്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി എംഎൽഎക്ക് നിവേദനം നൽകി

> **Lead Summary:** **ധർമ്മശാല: **ധർമ്മശാലയിൽ ഫെയർ സ്റ്റേജ് അനുവദിക്കുന്നതിന് വേണ്ട ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് ആന്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി എംഎൽഎ ടി.കെ. ഗോവിന്ദൻ മാസ്റ്റർക്ക് നിവേദനം നൽകി.

## Article Content

**ധർമ്മശാല: **ധർമ്മശാലയിൽ ഫെയർ സ്റ്റേജ് അനുവദിക്കുന്നതിന് വേണ്ട ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് ആന്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി എംഎൽഎ ടി.കെ. ഗോവിന്ദൻ മാസ്റ്റർക്ക് നിവേദനം നൽകി.

മലബാറിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, കെഎപി നാലാം ബറ്റാലിയൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി, കെൽട്രോൺ, കണ്ണൂർ യൂണിവേഴ്സിറ്റി ക്യാമ്പസ്, എംവിആർ ആയുർവേദ കോളേജ്, കേന്ദ്രീയ വിദ്യാലയം, സ്നേക്ക് പാർക്ക്, വിസ്മയ പാർക്ക് തുടങ്ങിയവയിലേക്കെല്ലാം പോകുന്നതിനുള്ള പ്രധാന കേന്ദ്രമാണ് ധർമ്മശാല.

എന്നാൽ ഇവിടെ ദീർഘദൂര ബസുകൾക്ക് ഫെയർ സ്റ്റേജ് നിലവിൽ ഇല്ല. യാത്രക്കാർ തളിപ്പറമ്പിലേക്കോ കണ്ണൂരിലേക്കോ ടിക്കറ്റ് എടുത്തുകൊണ്ടാണ് ധർമ്മശാലയിൽ ഇറങ്ങുന്നത്.

യാത്രക്കാരുടെ ആവശ്യം മനസ്സിലാക്കിയാണ് മണ്ഡലം പ്രസിഡന്റ് പ്രജോഷ് പൊയ്യിലിന്റെ നേതൃത്വത്തിൽ എംഎൽഎക്ക് നിവേദനം നൽകിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392808/dharmasala-fair-stage-demand-anthoor-congress-mla-tk-govindan)