---
title: "തളിപ്പറമ്പ് ജയ്ഹിന്ദ് ചാരിറ്റി സെന്റർ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതൃക: സുരേഷ് ബാബു എളയാവൂർ"
english_title: "Thaliparamba Jaihind Charity Centre Model Humanitarian Activities Suresh Babu Elayavoor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392743/thaliparamba-jaihind-charity-centre-annual-general-body-suresh-babu"
published_at: "2026-11-22T18:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b02ed42ae04d_1001014000.jpg"
keywords: ["Jaihind Charity Centre", "Thaliparamba", "Suresh Babu Elayavoor", "Charity", "Kannur"]
---

# തളിപ്പറമ്പ് ജയ്ഹിന്ദ് ചാരിറ്റി സെന്റർ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതൃക: സുരേഷ് ബാബു എളയാവൂർ

> **Lead Summary:** *തളിപ്പറമ്പ്:* സമൂഹത്തിലെ നിർധനരും നിരാലംബരുമായ ആളുകൾക്ക് കൈത്താങ്ങായി പ്രവർത്തിക്കുന്ന തളിപ്പറമ്പ് ജയ്ഹിന്ദ് ചാരിറ്റി സെന്റർ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകാപരമാണെന്ന് ഫോക്ക്‌ലോർ അക്കാദമി ചെയർമാൻ സുരേഷ് ബാബു എളയാവൂർ അഭിപ്രായപ്പെട്ടു.

## Article Content

*തളിപ്പറമ്പ്:* സമൂഹത്തിലെ നിർധനരും നിരാലംബരുമായ ആളുകൾക്ക് കൈത്താങ്ങായി പ്രവർത്തിക്കുന്ന തളിപ്പറമ്പ് ജയ്ഹിന്ദ് ചാരിറ്റി സെന്റർ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകാപരമാണെന്ന് ഫോക്ക്‌ലോർ അക്കാദമി ചെയർമാൻ സുരേഷ് ബാബു എളയാവൂർ അഭിപ്രായപ്പെട്ടു.

സാമൂഹിക പ്രതിബദ്ധതയോടെ അർഹരായവരെ കണ്ടെത്തി സഹായമെത്തിക്കുന്ന പ്രവർത്തനങ്ങൾ സമൂഹത്തിൽ കാരുണ്യത്തിന്റെയും സഹജീവിസ്നേഹത്തിന്റെയും സന്ദേശമാണ് പകരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജാതി-മത-രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമെത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടന നടത്തുന്ന പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തളിപ്പറമ്പ് പ്രസ് ഫോറം ഹാളിൽ നടന്ന ജയ്ഹിന്ദ് ചാരിറ്റി സെന്ററിന്റെ വാർഷിക ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് പി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. എം.എൻ. പൂമംഗലം, രജനി രമാനന്ദ്, നൗഷാദ് ബ്ലാത്തൂർ, കെ.വി. മഹേഷ്, കെ. ലക്ഷ്മണൻ, ഐ.വി. കുഞ്ഞിരാമൻ, കെ.വി.ടി. മുഹമ്മദ് കുഞ്ഞി, മാവില പത്മനാഭൻ, പി.വി. സജീവൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392743/thaliparamba-jaihind-charity-centre-annual-general-body-suresh-babu)