---
title: "ഏഴാംമൈൽ അംഗൻവാടിയിൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Pulse Polio Immunization Camp Ezham Mile Anganwadi Ezhome"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392710/pulse-polio-camp-ezham-mile-anganwadi-ezhome"
published_at: "2026-11-22T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b02a1b4d8b8b_1001012956.jpg"
keywords: ["Pulse Polio", "Ezham Mile", "Anganwadi", "Ezhome", "Immunization Camp"]
---

# ഏഴാംമൈൽ അംഗൻവാടിയിൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **ഏഴാംമൈൽ: **ഏഴോം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും കുവോട് ഹെൽത്ത് വെൽനസ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ ഏഴാംമൈൽ അംഗൻവാടിയിൽ പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**ഏഴാംമൈൽ: **ഏഴോം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും കുവോട് ഹെൽത്ത് വെൽനസ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ ഏഴാംമൈൽ അംഗൻവാടിയിൽ പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണ ക്യാമ്പ് സംഘടിപ്പിച്ചു.

2026 നവംബർ 22 ഞായറാഴ്ച രാവിലെ 8 മണിക്ക് വാർഡ് കൗൺസിലർ ശ്രീ. കെ.എം. ചന്ദ്രബാബു ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു.

> "രണ്ടു തുള്ളി ജീവന്റെ അമൃത്, ഓരോ കുഞ്ഞിനും" എന്ന സന്ദേശവുമായി സംഘടിപ്പിച്ച ക്യാമ്പിന് ആശാ വർക്കർ ശ്രീമതി. റീന വി.വി, അംഗൻവാടി ടീച്ചർ ശ്രീമതി. സുധിന പി.വി. എന്നിവർ നേതൃത്വം നൽകി.

നവജാത ശിശുക്കൾ മുതൽ 5 വയസ്സ് തികയുന്ന വരെയുള്ള എല്ലാ കുട്ടികൾക്കും പ്രതിരോധ തുള്ളിമരുന്ന് നൽകുന്നതിനായാണ് ക്യാമ്പ് ഒരുക്കിയിട്ടുള്ളത്. രാവിലെ 8 മണിക്ക് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 5 മണി വരെ തുടരും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392710/pulse-polio-camp-ezham-mile-anganwadi-ezhome)