---
title: "പരിയാരം മെഡിക്കൽ കോളേജിൽ മൃതദേഹം സൂക്ഷിക്കാൻ ഫ്രീസറില്ല: ബന്ധുക്കൾ നെട്ടോട്ടത്തിൽ"
english_title: "Kannur Govt Medical College Pariyaram No Freezer Dead Body Storage Issue"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392689/kannur-medical-college-pariyaram-no-freezer-dead-body"
published_at: "2026-11-22T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b027e87b36c6_1001012583.jpg"
keywords: ["Kannur Medical College", "Pariyaram", "Freezer", "Dead Body", "Health Department"]
---

# പരിയാരം മെഡിക്കൽ കോളേജിൽ മൃതദേഹം സൂക്ഷിക്കാൻ ഫ്രീസറില്ല: ബന്ധുക്കൾ നെട്ടോട്ടത്തിൽ

> **Lead Summary:** **പരിയാരം: **കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിന് ആവശ്യമായ ഫ്രീസർ സൗകര്യങ്ങളില്ലാത്തത് ബന്ധുക്കൾക്ക് വലിയ ദുരിതമാകുന്നു.

## Article Content

**പരിയാരം: **കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിന് ആവശ്യമായ ഫ്രീസർ സൗകര്യങ്ങളില്ലാത്തത് ബന്ധുക്കൾക്ക് വലിയ ദുരിതമാകുന്നു.

ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടയുന്നവരുടെ മൃതദേഹങ്ങൾ ഒന്നോ രണ്ടോ ദിവസം സൂക്ഷിക്കാൻ മതിയായ സംവിധാനമില്ലാത്തതിനാൽ ബന്ധുക്കൾ മറ്റ് ആശുപത്രികളെയും സ്വകാര്യ സ്ഥാപനങ്ങളെയും ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. പലപ്പോഴും ഈ ആവശ്യം പറഞ്ഞ് ആശുപത്രി അധികൃതരെ സമീപിച്ചാൽ പോസ്റ്റ്മോർട്ടം ചെയ്ത ബോഡികൾ മാത്രമേ ഇവിടെ ഫ്രീസറിൽ വെക്കുകയുള്ളൂ എന്ന് പറഞ്ഞ് മടക്കി വിടുന്നത് പതിവായിരിക്കുകയാണ്.

അപ്രതീക്ഷിതമായി മരണം സംഭവിക്കുന്ന സാഹചര്യത്തിൽ മൃതദേഹം സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സൗകര്യം ലഭിക്കാത്തത് ബന്ധുക്കളെ വലിയ പ്രതിസന്ധിയിലാക്കുന്നു. ദൂരസ്ഥലങ്ങളിൽ താമസിക്കുന്ന ബന്ധുക്കൾക്കും വിദേശത്തോ മറ്റ് സംസ്ഥാനങ്ങളിലോ ഉള്ള കുടുംബാംഗങ്ങൾ എത്തിച്ചേരുന്നതുവരെ മൃതദേഹം സൂക്ഷിക്കേണ്ടി വരുന്നവർക്കും ഈ സൗകര്യക്കുറവ് ഏറെ പ്രയാസം സൃഷ്ടിച്ചിരിക്കുകയാണ്.

നിരവധി രോഗികൾ ആശ്രയിക്കുന്ന കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ഇത്തരം അടിസ്ഥാന സൗകര്യത്തിന്റെ അപര്യാപ്തത തുടരുന്നത് പൊതുജനങ്ങൾക്കിടയിൽ വ്യാപകമായ പരാതിക്ക് ഇടയാക്കിയിട്ടുണ്ട്. മുൻ സർക്കാരിന്റെ കാലത്ത് നിരവധി തവണ പല സംഘടനകളും ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സർക്കാർ സ്വീകരിച്ചില്ല.

മെഡിക്കൽ കോളേജ് അധികൃതരും ബന്ധപ്പെട്ട ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ആവശ്യത്തിന് ആധുനിക ഫ്രീസർ സംവിധാനങ്ങൾ ഒരുക്കണമെന്നും മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ മാന്യമായും സുരക്ഷിതമായും സൂക്ഷിക്കുന്നതിനുള്ള സൗകര്യം ജില്ലയിലെ പ്രധാന മെഡിക്കൽ സ്ഥാപനത്തിൽ ഉറപ്പാക്കേണ്ട അടിസ്ഥാന ആവശ്യമാണെന്നും താൽക്കാലിക പരിഹാരങ്ങൾക്കപ്പുറം പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം പൊതുജനങ്ങൾക്കിടയിൽ ശക്തമാകുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392689/kannur-medical-college-pariyaram-no-freezer-dead-body)