---
title: "ഏഴിമലയിൽ പാസിങ് ഔട്ട് പരേഡ്: രാഷ്ട്രപതി ദ്രൗപദി മുര്‍മു കണ്ണൂരിലേക്ക്, ജില്ലയിൽ കനത്ത സുരക്ഷ"
english_title: "President Droupadi Murmu Ezhimala Passing Out Parade Kannur Security"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392621/president-murmu-ezhimala-passing-out-parade-kannur"
published_at: "2026-11-21T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b01982ee86ec_1001012091.jpg"
keywords: ["Droupadi Murmu", "Ezhimala", "Kannur", "Passing Out Parade", "Indian Navy"]
---

# ഏഴിമലയിൽ പാസിങ് ഔട്ട് പരേഡ്: രാഷ്ട്രപതി ദ്രൗപദി മുര്‍മു കണ്ണൂരിലേക്ക്, ജില്ലയിൽ കനത്ത സുരക്ഷ

> **Lead Summary:** **കണ്ണൂർ: **ഏഴിമല നാവിക അക്കാദമിയിലെ പാസിങ് ഔട്ട് പരേഡിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപദി മുര്‍മു കണ്ണൂരിലേക്ക് എത്തുന്നു. നവംബർ 28 ശനിയാഴ്ചയാണ് പാസിങ് ഔട്ട് ചടങ്ങ് നടക്കുക.

## Article Content

**കണ്ണൂർ: **ഏഴിമല നാവിക അക്കാദമിയിലെ പാസിങ് ഔട്ട് പരേഡിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപദി മുര്‍മു കണ്ണൂരിലേക്ക് എത്തുന്നു. നവംബർ 28 ശനിയാഴ്ചയാണ് പാസിങ് ഔട്ട് ചടങ്ങ് നടക്കുക.

400-ലേറെ ഓഫീസർ ട്രെയിനികളാണ് കണ്ണൂർ ഏഴിമലയിൽ പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങുന്നത്. ചടങ്ങിൽ രാഷ്ട്രപതി പരേഡിന്റെ അഭിവാദ്യം സ്വീകരിക്കും.

നാവികസേനയിലെ കമ്മീഷൻഡ് ഓഫീസർമാരായി ചുമതലയേൽക്കുന്നതിന്റെ പ്രതീകമായ 'ഷിപ്പിങ് ഓഫ് സ്ട്രൈപ്സ്' ചടങ്ങാണ് പ്രധാന ആകർഷണം. പരിശീലനം പൂർത്തിയാക്കി നാവികസേനയിൽ കമ്മീഷൻഡ് ഓഫീസർമാരായി നിയമിതരാകുന്ന ഘട്ടമാണിത്. മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് മെഡലുകളും ട്രോഫികളും സമ്മാനിക്കും. ഇന്ത്യൻ നാവികസേനയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകളിലൂടെ പരേഡ് തത്സമയം കാണാനാകും.

രാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് കണ്ണൂർ ജില്ലയിൽ പോലീസ് കനത്ത സുരക്ഷ ഒരുക്കുന്നുണ്ട്. കണ്ണൂർ വിമാനത്താവളം മുതൽ ഏഴിമല വരെയാണ് സുരക്ഷ ഒരുക്കുന്നത്. രാത്രികാല പട്രോളിങ് ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ഇതുകൂടാതെ കണ്ണൂർ, മട്ടന്നൂർ, തലശേരി, തളിപ്പറമ്പ്, പഴയങ്ങാടി, പയ്യന്നൂർ തുടങ്ങിയ നഗരങ്ങളിലെ ലോഡ്ജുകളിലും അപ്പാർട്ട്മെന്റുകളിലും പരിശോധന നടത്തും. അപരിചിതരും മതിയായ രേഖകളുമില്ലാതെ തങ്ങുന്നവരെ കസ്റ്റഡിയിലെടുക്കാനാണ് തീരുമാനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392621/president-murmu-ezhimala-passing-out-parade-kannur)