---
title: "അക്രമ കേസുകളിൽ ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി പിടിയിൽ"
english_title: "criminal case victim arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/39262/criminal-case-victim-arrested"
published_at: "2022-04-25T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6266ab41cb76b_news card.jpg"
keywords: []
---

# അക്രമ കേസുകളിൽ ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി പിടിയിൽ

> **Lead Summary:** **പയ്യന്നൂര്‍: **അക്രമ കേസുകളിൽ ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി പിടിയിൽ.രാമന്തളി എട്ടിക്കുളം പാലക്കോട് സ്വദേശി മുസലിയാരകത്ത് ഹൗസിൽ അബ്ദുള്‍ നാസറിനെ യാണ് പയ്യന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ മഹേഷ് കെ.നായരുടെ നേതൃത്വത്തിൽഎ.എസ്.ഐ.മാരായ എം.പി.നിഗേഷ്, ഏ.ജി.അബ്ദുൾറൗഫ്, സിവിൽ പോലീസ് ഓഫീസർ ബിനേഷ് എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തത്.

## Article Content

**പയ്യന്നൂര്‍: **അക്രമ കേസുകളിൽ ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി പിടിയിൽ.രാമന്തളി എട്ടിക്കുളം പാലക്കോട് സ്വദേശി മുസലിയാരകത്ത് ഹൗസിൽ അബ്ദുള്‍ നാസറിനെ യാണ് പയ്യന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ മഹേഷ് കെ.നായരുടെ നേതൃത്വത്തിൽഎ.എസ്.ഐ.മാരായ എം.പി.നിഗേഷ്, ഏ.ജി.അബ്ദുൾറൗഫ്, സിവിൽ പോലീസ് ഓഫീസർ ബിനേഷ് എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തത്.

2020 ആഗസ്ത് മാസം 16 ന് രാവിലെ 11.45 ഓടെ കൊവിഡ് നിയന്ത്രണ ഡ്യൂട്ടിക്കിടയില്‍ പാലക്കോടുവെച്ച് വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് കണ്‍ട്രോള്‍ റൂം എസ്‌.ഐ. വാസുദേവനെയും സംഘത്തെയും വാഹന പരിശോധന നടത്തുന്നത് തടസപ്പെടുത്തുകയും കൃത്യനിർവ്വഹണം തടസപ്പെടുത്തുകയും ചെയ്ത കേസിൽ 2021-ൽ പയ്യന്നൂർ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 25ന് വൈകുന്നേരം 5 മണിക്ക് പാലക്കോട് വെച്ച് മത്സ്യത്തൊഴിലാളി ഫെഡറേഷൻ്റെ സമാപന ജാഥയും പൊതുയോഗവും അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച കേസിലും പ്രതിയായ ഇയാള്‍ മുങ്ങി നടക്കുകയായിരുന്നു. സമാനമായ രീതിയിൽപെരിങ്ങോം പോലീസ് സ്റ്റേഷനിലെ മറ്റൊരു കേസിലും പയ്യന്നൂർ പോലീസ് പിടിയിലായ ഇയാള്‍ പടികിട്ടാപ്പുള്ളിയാണെന്നും പോലീസ് അറിയിച്ചു.അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/39262/criminal-case-victim-arrested)