---
title: "കുന്നരുവിൽ 'നിർമ്മലം' പദ്ധതിക്ക് തുടക്കം: മാലിന്യ കേന്ദ്രമായിരുന്ന കാവുങ്കൽ പരിസരം ഹരിതാഭമാക്കും"
english_title: "Nirmalam Project Kunnaru Ward Inauguration Pattuvam Thaliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392609/nirmalam-project-kunnaru-ward-pattuvam"
published_at: "2026-11-21T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b017e92b2cce_1001011823.jpg"
keywords: ["Nirmalam", "Pattuvam", "Kunnaru", "Thaliparamba", "GVP", "Haritha Karma Sena"]
---

# കുന്നരുവിൽ 'നിർമ്മലം' പദ്ധതിക്ക് തുടക്കം: മാലിന്യ കേന്ദ്രമായിരുന്ന കാവുങ്കൽ പരിസരം ഹരിതാഭമാക്കും

> **Lead Summary:** **തളിപ്പറമ്പ്: **സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായുള്ള 'നിർമ്മലം - പുതുയുഗ ശുചിത്വ കേരളം - IC 100 CHALLENGE - I Care, I Clean, I Commit' പദ്ധതിയുടെ പട്ടുവം ഗ്രാമപഞ്ചായത്തിലെ കുന്നരു വാർഡ് ഉദ്ഘാടനം കാവുങ്കൽ അക്ഷയ കേന്ദ്രത്തിന് സമീപം നടന്നു.

## Article Content

**തളിപ്പറമ്പ്: **സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായുള്ള 'നിർമ്മലം - പുതുയുഗ ശുചിത്വ കേരളം - IC 100 CHALLENGE - I Care, I Clean, I Commit' പദ്ധതിയുടെ പട്ടുവം ഗ്രാമപഞ്ചായത്തിലെ കുന്നരു വാർഡ് ഉദ്ഘാടനം കാവുങ്കൽ അക്ഷയ കേന്ദ്രത്തിന് സമീപം നടന്നു.

ഒരു കാലത്ത് പട്ടുവം ഗ്രാമപഞ്ചായത്തിന്റെ പ്രധാന കേന്ദ്രമായിരുന്ന കാവുങ്കൽ പള്ളിക്ക് സമീപമുള്ള അക്ഷയ കേന്ദ്രം സ്ഥിതി ചെയ്യുന്ന കോംപ്ലക്സ് പരിസരം ഇന്ന് മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരിക്കുകയാണ്. മാലിന്യ പ്രശ്നം രൂക്ഷമായ ഈ പ്രദേശം ജിവിപി (Garbage Vulnerable Points) ആയി കണ്ടെത്തി ശുചീകരിച്ച് ഹരിതാഭമാക്കി നിലനിർത്തുകയാണ് ലക്ഷ്യം.

പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ദിവാകരൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി. വിനീത അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വി.വി. ദിനേശൻ, കെ.കെ. സൈഫുദ്ദീൻ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ എൻ. ബിന്ദു, സംസ്കൃതി കേന്ദ്രം ഡയറക്ടർ ജോ മാത്യു, കാവുങ്കൽ ഇടവക വികാരി ഫാ. മാർട്ടിൻ രായപ്പൻ എന്നിവർ പ്രസംഗിച്ചു.

പട്ടുവം ഗ്രാമപഞ്ചായത്തിന്റെ എല്ലാ വാർഡുകളിലും ജിവിപികൾ കണ്ടെത്തി ശുചീകരണം തുടരും. ഹരിതകർമസേന അംഗങ്ങൾ, സ്ഥാപന ഉടമകൾ, നാട്ടുകാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392609/nirmalam-project-kunnaru-ward-pattuvam)