---
title: "തളിപ്പറമ്പിൽ തരിശു നെൽക്കൃഷി ഞാറുനടീൽ ഉത്സവം: ആത്മ ഫീൽഡ് ഡേ 2026-27 ന് വിപുലമായ തുടക്കം"
english_title: "Thaliparamba Tharisu Nelkrishi Field Day 2026-27 Pattuvam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392608/thaliparamba-tharisu-nelkrishi-field-day-2026-27"
published_at: "2026-11-21T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b017db27fd84_1001011826.jpg"
keywords: ["Thaliparamba", "Pattuvam", "Atma Kannur", "Field Day", "Paddy Cultivation"]
---

# തളിപ്പറമ്പിൽ തരിശു നെൽക്കൃഷി ഞാറുനടീൽ ഉത്സവം: ആത്മ ഫീൽഡ് ഡേ 2026-27 ന് വിപുലമായ തുടക്കം

> **Lead Summary:** **തളിപ്പറമ്പ്: **കാർഷിക വികസന കർഷകക്ഷേമ വകുപ്പും ആത്മ കണ്ണൂർ, തളിപ്പറമ്പ് ബ്ലോക്ക്, പട്ടുവം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ എന്നിവ സംയുക്തമായി സംഘടിപ്പിച്ച 'തരിശു നെൽക്കൃഷി ഞാറുനടീൽ ഉത്സവം - ആത്മ ഫീൽഡ് ഡേ 2026-27' വിപുലമായ പരിപാടികളോടെ നടന്നു.

## Article Content

**തളിപ്പറമ്പ്: **കാർഷിക വികസന കർഷകക്ഷേമ വകുപ്പും ആത്മ കണ്ണൂർ, തളിപ്പറമ്പ് ബ്ലോക്ക്, പട്ടുവം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ എന്നിവ സംയുക്തമായി സംഘടിപ്പിച്ച 'തരിശു നെൽക്കൃഷി ഞാറുനടീൽ ഉത്സവം - ആത്മ ഫീൽഡ് ഡേ 2026-27' വിപുലമായ പരിപാടികളോടെ നടന്നു.

മംഗലശ്ശേരി പാടശേഖരം - കുളവയലിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. എം. വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ദിവാകരൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ പ്രിൻസിപ്പൽ കൃഷി ഓഫീസർ തുളസി ചെങ്ങാട്ട് പദ്ധതിയെക്കുറിച്ച് വിശദീകരണം നൽകി.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. ശ്രീമതി, പട്ടുവം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ആനക്കീൽ ചന്ദ്രൻ, മംഗലശ്ശേരി പാടശേഖരം സെക്രട്ടറി ഇ. ഗംഗാധരൻ എന്നിവർ സംസാരിച്ചു.

പട്ടുവം കൃഷിഭവൻ കൃഷി ഓഫീസർ രാഗിഷ രാംദാസ് സ്വാഗതവും കൃഷി അസിസ്റ്റന്റ് ടി. മനോജ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392608/thaliparamba-tharisu-nelkrishi-field-day-2026-27)