---
title: "നിസാറിന് കൈത്താങ്ങായി സിഎച്ച് സ്പോർട്ടിങ്: 3,33,333 രൂപ ചികിത്സാ സഹായം കൈമാറി"
english_title: "CH Sporting Thiroor Nisar Treatment Fund 333333 Rupees"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392606/ch-sporting-nisar-treatment-fund-333333"
published_at: "2026-11-21T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b017d0fd777b_1001011802.jpg"
keywords: ["CH Sporting", "Thiroor", "Nisar", "Treatment Fund", "Thiruvattoor"]
---

# നിസാറിന് കൈത്താങ്ങായി സിഎച്ച് സ്പോർട്ടിങ്: 3,33,333 രൂപ ചികിത്സാ സഹായം കൈമാറി

> **Lead Summary:** **തിരുവട്ടൂർ: **അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള നിസാറിന് കൈത്താങ്ങുമായി സിഎച്ച് സ്പോർട്ടിങ്. ചികിത്സാ സഹായമായി 3,33,333 രൂപ കൈമാറി.

## Article Content

**തിരുവട്ടൂർ: **അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള നിസാറിന് കൈത്താങ്ങുമായി സിഎച്ച് സ്പോർട്ടിങ്. ചികിത്സാ സഹായമായി 3,33,333 രൂപ കൈമാറി.

തിരുവട്ടൂർ സിഎച്ച് മെമ്മോറിയൽ ബസ് ഷെഡിന് മുമ്പിൽ നടന്ന ചടങ്ങിൽ ചികിത്സാ കമ്മിറ്റി ചെയർമാൻ ഇബ്രാഹിം കുട്ടി തിരുവട്ടൂരിന് കമ്മിറ്റി പ്രസിഡന്റ് ടി.കെ. അബ്ദുൽ നാസറും ജി.സി.സി. കമ്മിറ്റി അംഗം ടി.കെ. മുസ്തഫയും ചേർന്ന് സിഎച്ച് സ്പോർട്ടിങിന്റെ ഫണ്ട് കൈമാറി.

നിസാറിനൊപ്പം ഒന്നിച്ചു കളിച്ചു വളർന്നവരും കാൽപന്ത് കളിയിൽ വീറോടെ പോരാടിയവരും പള്ളിക്കുളത്തിൽ ഒന്നിച്ചു നീന്തിക്കളിച്ചവരും സായാഹ്നങ്ങളെ അവിസ്മരണീയമാക്കിയ സഹപ്രവർത്തകരുമാണ് നിസാറിന്റെ ചികിത്സയ്ക്കായി ഒന്നിച്ചത്. നിസാറിന് അപകടം പറ്റി ആശുപത്രിയിലായത് മുതൽ ഹൃദയവേദന മനസ്സിൽ ഒതുക്കി നാടും നാട്ടുകാരും പ്രാർത്ഥനകളോടെ ഒന്നിച്ചായിരുന്നു. സിഎച്ച് സ്പോർട്ടിങ് കമ്മിറ്റി അംഗം കൂടിയാണ് നിസാർ.

ചടങ്ങിൽ ജനറൽ കൺവീനർ ഉമർ അരിപ്പാമ്പ്ര, വൈസ് ചെയർമാൻമാരായ മുഹമ്മദലി മൗലവി, ഇഖ്ബാൽ തിരുവട്ടൂർ, കൺവീനർ സി. അബ്ദുൾ റഷീദ് മാസ്റ്റർ, കരീം മാസ്റ്റർ, സിഎച്ച് സ്പോർട്ടിങിന്റെ പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.

നിസാർ ചികിത്സാ ഫണ്ട് ശേഖരണം ഇന്നലെ അവസാനിച്ചു. എന്നാൽ വിവിധ സംഘടനകൾ, ക്ലബുകൾ, പള്ളി കമ്മിറ്റികൾ നേരത്തെ ശേഖരിച്ച ഫണ്ടുകളാണ് ഇപ്പോൾ കൈമാറുന്നത്. കക്ഷി-രാഷ്ട്രീയ-മത വേർതിരിവില്ലാതെ ചെറിയ ദിവസം കൊണ്ട് നടത്തിയ ഒത്തൊരുമയോടെയുള്ള പ്രവർത്തനം ഇതിനകം ഏവരാലും പ്രശംസിക്കപ്പെട്ടു. സഹായിച്ച സഹകരിച്ച എല്ലാവർക്കും സിഎച്ച് സ്പോർട്ടിങ് നന്ദി അറിയിച്ചു.

സിഎച്ച് സ്പോർട്ടിങിന്റെ ഈ സ്നേഹഹസ്തം ഏവർക്കും മാതൃകയാണെന്നും ഇത്തരം സൽകർമ്മങ്ങളുമായി സഹകരിച്ചവർക്കും ക്ലബിന്റെ പ്രവർത്തകർക്കും ചികിത്സാ സഹായ കമ്മിറ്റിയുടെ നന്ദിയും സ്നേഹവും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392606/ch-sporting-nisar-treatment-fund-333333)