---
title: "ജൂനിയർ റെഡ്ക്രോസ് ലീഡർഷിപ്പ് ക്യാമ്പ് പാപ്പിനിശ്ശേരിയിൽ സംഘടിപ്പിച്ചു"
english_title: "Junior Red Cross Leadership Camp Pappinisseri Hidaya School"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392597/junior-red-cross-leadership-camp-pappinisseri"
published_at: "2026-11-21T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b01714074e90_1001011622.jpg"
keywords: ["Junior Red Cross", "Pappinisseri", "Leadership Camp", "Hidaya School", "JRC"]
---

# ജൂനിയർ റെഡ്ക്രോസ് ലീഡർഷിപ്പ് ക്യാമ്പ് പാപ്പിനിശ്ശേരിയിൽ സംഘടിപ്പിച്ചു

> **Lead Summary:** പാപ്പിനിശ്ശേരി: ജൂനിയർ റെഡ്ക്രോസ് പാപ്പിനിശ്ശേരി ഉപജില്ല ലീഡർഷിപ്പ് ക്യാമ്പ് ഹിദായത്ത് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ നടത്തി.

## Article Content

പാപ്പിനിശ്ശേരി: ജൂനിയർ റെഡ്ക്രോസ് പാപ്പിനിശ്ശേരി ഉപജില്ല ലീഡർഷിപ്പ് ക്യാമ്പ് ഹിദായത്ത് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ നടത്തി.

പി.ടി.എ. പ്രസിഡന്റ് പി.വി. സുബൈറിന്റെ അധ്യക്ഷതയിൽ ജെ.ആർ.സി. കണ്ണൂർ ജില്ലാ കോർഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ജെ.ആർ.സി. പാപ്പിനിശ്ശേരി ഉപജില്ലാ കോർഡിനേറ്റർ നിഷ സ്റ്റാൻലി, സ്കൂൾ മാനേജർ എ.കെ. അബ്ദുൾ ബാഖി, പ്രിൻസിപ്പാൾ വേങ്ങാട് അബ്ദുൾ റഹ്മാൻ, പ്രധാനാധ്യാപിക എം. ബിന്ദു, പാപ്പിനിശ്ശേരി ഉപജില്ല ജെ.ആർ.സി. പ്രസിഡന്റ് എസ്. സജിമോൻ, ജെ.ആർ.സി. കൗൺസിലർ എ.കെ. വിനോദിനി എന്നിവർ സംസാരിച്ചു. മദർ പി.ടി.എ. അംഗങ്ങളായ പി.കെ. ശബാന, കെ. ഷഹല എന്നിവരും പ്രസംഗിച്ചു.

കണ്ണൂർ ഫയർ ആൻഡ് റെസ്ക്യൂ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബി. ജോയ്, ഫയർ ഓഫീസർ ജെ. ജോസ്ന എന്നിവർ പ്രഥമ ശുശ്രൂഷ, സുരക്ഷ എന്നിവയെക്കുറിച്ചുള്ള ക്ലാസുകൾ നൽകി. ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ജെ.ആർ.സി. കേഡറ്റുകളും കൗൺസിലർമാരും ക്യാമ്പിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392597/junior-red-cross-leadership-camp-pappinisseri)