---
title: "സംസ്ഥാന ശാസ്ത്രമേളയിൽ കണ്ണൂരിന്റെ അഭിമാനമായി പട്ടുവം എംആർഎസ്സിലെ അർജുൻ"
english_title: "Pattuvam MRS Arjun First Place State Science Fair Coconut Shell"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392577/pattuvam-mrs-arjun-first-place-state-science-fair"
published_at: "2026-11-21T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b015811d2fdc_1001011402.jpg"
keywords: ["Pattuvam MRS", "Arjun", "State Science Fair", "Coconut Shell", "Kannur"]
---

# സംസ്ഥാന ശാസ്ത്രമേളയിൽ കണ്ണൂരിന്റെ അഭിമാനമായി പട്ടുവം എംആർഎസ്സിലെ അർജുൻ

> **Lead Summary:** കണ്ണൂർ: പാലക്കാട് നടന്നുവരുന്ന സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയുടെ ഭാഗമായുള്ള പ്രവൃത്തിപരിചയ മേളയിൽ ഒന്നാം സ്ഥാനം നേടി കണ്ണൂരിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് പട്ടുവം മോഡൽ റെസിഡൻഷ്യൽ സ്കൂൾ വിദ്യാർഥിയായ എൻ.എസ്. അർജുൻ.

## Article Content

കണ്ണൂർ: പാലക്കാട് നടന്നുവരുന്ന സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയുടെ ഭാഗമായുള്ള പ്രവൃത്തിപരിചയ മേളയിൽ ഒന്നാം സ്ഥാനം നേടി കണ്ണൂരിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് പട്ടുവം മോഡൽ റെസിഡൻഷ്യൽ സ്കൂൾ വിദ്യാർഥിയായ എൻ.എസ്. അർജുൻ.

ചിരട്ട കൊണ്ടുള്ള ഉൽപ്പന്ന നിർമ്മാണ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയാണ് വയനാട് സ്വദേശിയായ ഈ ഒൻപതാം ക്ലാസ് വിദ്യാർഥി സ്കൂളിന്റെയും ജില്ലയുടെയും അഭിമാനമായി മാറിയത്.

ചെറുപ്രായം തൊട്ടേ ചിരട്ട കൊണ്ട് വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും രൂപങ്ങളും നിർമിക്കുന്നതിൽ താൽപര്യം കാണിച്ചിരുന്ന ഈ കൊച്ചുമിടുക്കൻ, അഞ്ചാം ക്ലാസ് മുതൽ ഈ മത്സരത്തിൽ തുടർച്ചയായി എ ഗ്രേഡ് നേടിയിരുന്നു. സ്കൂളിൽ പ്രവൃത്തി പരിചയ വിഷയത്തിൽ അധ്യാപകർ ഇല്ലാതിരുന്നിട്ടും സ്വന്തം കഴിവും പരിശ്രമവുമാണ് ഈ നേട്ടത്തിന് വിദ്യാർഥിയെ അർഹനാക്കിയത്. വയനാട് പുതുശ്ശേരി പുഷ്പയുടെ മകനായ അർജുൻ അഞ്ചാം ക്ലാസ് മുതൽ പട്ടുവം എംആർഎസ്സ് വിദ്യാർഥിയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392577/pattuvam-mrs-arjun-first-place-state-science-fair)