---
title: "ഹെൽമെറ്റില്ലാതെ മൂന്നുപേർ ബൈക്കിൽ, പൊലീസ് നിർത്താൻ പറഞ്ഞിട്ടും നിർത്താതെ പോയി: കേസ്"
english_title: "Three On Scooter Without Helmet Fled Police Taliparamba Case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392483/three-on-scooter-without-helmet-fled-police-taliparamba"
published_at: "2026-11-20T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0055cc6e16e_1001009778.jpg"
keywords: ["Taliparamba", "Police", "Helmet", "Scooter", "Traffic Violation"]
---

# ഹെൽമെറ്റില്ലാതെ മൂന്നുപേർ ബൈക്കിൽ, പൊലീസ് നിർത്താൻ പറഞ്ഞിട്ടും നിർത്താതെ പോയി: കേസ്

> **Lead Summary:** *തളിപ്പറമ്പ്:* ഹെൽമെറ്റ് ധരിച്ചില്ല, ബൈക്കിൽ മൂന്ന് പേരെ കൊണ്ട് യാത്ര, പൊലീസ് നിർത്താൻ പറഞ്ഞിട്ടും നിർത്താതെ പോയി. സംഭവത്തിൽ പൊലീസ് കേസെടുത്തു.

## Article Content

*തളിപ്പറമ്പ്:* ഹെൽമെറ്റ് ധരിച്ചില്ല, ബൈക്കിൽ മൂന്ന് പേരെ കൊണ്ട് യാത്ര, പൊലീസ് നിർത്താൻ പറഞ്ഞിട്ടും നിർത്താതെ പോയി. സംഭവത്തിൽ പൊലീസ് കേസെടുത്തു.

ഇന്ന് തളിപ്പറമ്പ് എസ്.ഐ. സംസൺ സി.ജിയുടെ നേതൃത്വത്തിൽ ചേനയന്നൂർ ജംഗ്ഷന് സമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. KL59Z1695 നമ്പർ സ്കൂട്ടറിൽ മൂന്ന് പേർ അപകടകരമായ രീതിയിൽ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യുകയായിരുന്നു.

പൊലീസ് നിർത്താൻ ആവശ്യപ്പെട്ടപ്പോൾ നിർത്താതെ കുറ്റ്യേരി ഭാഗത്തേക്ക് ഓടിച്ചു പോവുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392483/three-on-scooter-without-helmet-fled-police-taliparamba)