---
title: "യൂത്ത് ലീഗ് പ്രവർത്തകൻ റൗഫിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ടു"
english_title: "Youth League Worker Rauf Murder Case All Accused Acquitted Thalassery Court"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392471/youth-league-worker-rauf-murder-case-accused-acquitted0"
published_at: "2026-11-20T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b004601a1745_1001009688.jpg"
keywords: ["Thalassery Court", "Rauf Murder", "Youth League", "Acquitted", "Kannur"]
---

# യൂത്ത് ലീഗ് പ്രവർത്തകൻ റൗഫിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ടു

> **Lead Summary:** *തലശ്ശേരി:* സുഹൃത്തിന്റെ കൂടെ ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന യൂത്ത് ലീഗ് പ്രവർത്തകൻ അറക്കൽ ആദികടലായിലെ ഹമീദിന്റെ മകൻ എ. റൗഫിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു. മൂന്നാം അഡിഷണൽ ജില്ലാ കോടതി മുമ്പാകെയാണ് കേസ് പരിഗണിച്ചത്.

## Article Content

*തലശ്ശേരി:* സുഹൃത്തിന്റെ കൂടെ ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന യൂത്ത് ലീഗ് പ്രവർത്തകൻ അറക്കൽ ആദികടലായിലെ ഹമീദിന്റെ മകൻ എ. റൗഫിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു. മൂന്നാം അഡിഷണൽ ജില്ലാ കോടതി മുമ്പാകെയാണ് കേസ് പരിഗണിച്ചത്.

2019 ജൂലായ് 29-ന് രാത്രി ഒമ്പത് മണിയോടെ ആദികടലായി കട്ടപ്പാറ എന്ന സ്ഥലത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട റൗഫും സുഹൃത്തും ബൈക്കിൽ വരുമ്പോഴാണ് ആക്രമണം നടന്നത്.

*വെറുതെ വിട്ട പ്രതികൾ:*

- *വി. ഹസ്രത് നിസാമുദ്ദീൻ (32)* - തയ്യിൽ കുന്നുവയിലെ സഹിയത്ത് മൻസിലിൽ

- *അമീസ് - കാസർഗോഡ് പടന്ന സ്വദേശിയും, സംഭവ സമയം സിറ്റിയിൽ ഓലാക്കര പള്ളിക്കടുത്ത് താമസിക്കുന്ന

- *ചിറാലിക്കൽ മുഹമ്മദ് ഫൈസൽ (26)* - ബൈത്തുറഹ്മയിൽ

- *കെ. ജാസീർ (26)* - താഴെ ചൊവ്വ സ്പിന്നിംഗ് മില്ലിനടുത്തുള്ള റഷ മഹലിൽ

- *പി.പി. മുസാഫിർ (44)* - താഴെ ചൊവ്വ പുതിയ പുരയിൽ

- *ജംഷീർ (38)* - തയ്യിൽ ഹസ്സൻ കുട്ടി സഹിയത്ത് മൻസിലിൽ

- *മുഹമ്മദ് സംഫാസ്  എ.സി. (32)* - താഴെ ചൊവ്വ ഷബാനസ്സിൽ 

- *മുഹമ്മദ് ആസിഫ് (34)* - കടലായി കുന്നുവയിലെ രജന്ത് ക്വാർട്ടേഴ്സിൽ

പ്രതികൾക്ക് വേണ്ടി അഡ്വ. പി.സി. നൗഷാദ് ഹാജരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392471/youth-league-worker-rauf-murder-case-accused-acquitted0)