---
title: "പയ്യന്നൂർ ബൈപ്പാസിൽ കുഷ്യൻ വർക്ക്സിൽ തീപിടുത്തം: സോഫകളും മെഷീനുകളും കത്തിനശിച്ചു"
english_title: "Payyannur Bypass Fire Cushion Works Shop Gutted Loss 2 Lakh"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392425/payyannur-bypass-fire-cushion-works-loss-2-lakh"
published_at: "2026-11-20T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b00012206690_1001009087.jpg"
keywords: ["Payyannur", "Fire", "Fire Force", "Shop Fire", "Kannur"]
---

# പയ്യന്നൂർ ബൈപ്പാസിൽ കുഷ്യൻ വർക്ക്സിൽ തീപിടുത്തം: സോഫകളും മെഷീനുകളും കത്തിനശിച്ചു

> **Lead Summary:** പയ്യന്നൂർ: പയ്യന്നൂർ ബൈപ്പാസ് റോഡിൽ പ്രവർത്തിക്കുന്ന റെസ്റ്റ് വെൽ കുഷ്യൻ ആൻഡ് കർട്ടൻ വർക്ക്സ് എന്ന സ്ഥാപനത്തിൽ ഇന്ന് പുലർച്ചെ 1.20 ഓടെ തീപിടുത്തമുണ്ടായി. സെൽവൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്.

## Article Content

പയ്യന്നൂർ: പയ്യന്നൂർ ബൈപ്പാസ് റോഡിൽ പ്രവർത്തിക്കുന്ന റെസ്റ്റ് വെൽ കുഷ്യൻ ആൻഡ് കർട്ടൻ വർക്ക്സ് എന്ന സ്ഥാപനത്തിൽ ഇന്ന് പുലർച്ചെ 1.20 ഓടെ തീപിടുത്തമുണ്ടായി. സെൽവൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്.

തീപിടുത്തത്തിൽ കടയിലുണ്ടായിരുന്ന സോഫകൾ, കുഷ്യൻ നിർമാണത്തിനുള്ള മെഷീനുകൾ എന്നിവ പൂർണമായും കത്തിനശിച്ചു. സംഭവസമയത്ത് കടയ്ക്കുള്ളിൽ ഉറങ്ങുകയായിരുന്ന റഷീദ് എന്നയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു.

വിവരമറിഞ്ഞ് പയ്യന്നൂർ ഫയർഫോഴ്സ് സ്റ്റേഷനിൽനിന്ന് സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാസേന സമയോചിതമായി ഇടപെട്ട് തീ നിയന്ത്രണവിധേയമാക്കി. സമീപത്തെ മുറിയിൽ പ്രവർത്തിച്ചിരുന്ന ആർ.ആർ. ഇലക്ട്രിക്കൽസ് എന്ന സ്ഥാപനത്തിലേക്ക് തീ പടരുന്നത് തടയാനായതിനാൽ വൻ ദുരന്തം ഒഴിവായി.

ഏകദേശം രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ദയാൽ പി.വി., ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ലിജു പി.പി., ഷൈജു പി.വി., അർജുൻ എം., കണ്ണൻ ബി., ഹോം ഗാർഡുമാരായ രാജീവൻ എം., ഗോവിന്ദൻ കെ.എം. എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392425/payyannur-bypass-fire-cushion-works-loss-2-lakh)