---
title: "വധശ്രമക്കേസ് പ്രതികൾക്കൊപ്പം പൊലീസുകാരന്റെ വിനോദയാത്ര: ശ്രീകണ്ടാപുരം സ്റ്റേഷനിലെ പോലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പരാതി"
english_title: "Policeman Trip With Attempt Murder Accused Youth Congress Complaint"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392389/policeman-trip-murder-accused-youth-congress-complaint"
published_at: "2026-11-20T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6affce152d2b0_1001008489.jpg"
keywords: ["Youth Congress", "Police", "Sreekandapuram", "Taliparamba", "CPM"]
---

# വധശ്രമക്കേസ് പ്രതികൾക്കൊപ്പം പൊലീസുകാരന്റെ വിനോദയാത്ര: ശ്രീകണ്ടാപുരം സ്റ്റേഷനിലെ പോലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പരാതി

> **Lead Summary:** തളിപ്പറമ്പ്: വധശ്രമക്കേസിലെ പ്രതികളായ സിപിഎം പ്രവർത്തകർക്കൊപ്പം പൊലീസുകാരൻ വിനോദയാത്ര നടത്തിയതിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്. തളിപ്പറമ്പ് ശ്രീകണ്ഠപുരം സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ജയേഷിനെതിരെയാണ് നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരിക്കുന്നത്.

## Article Content

തളിപ്പറമ്പ്: വധശ്രമക്കേസിലെ പ്രതികളായ സിപിഎം പ്രവർത്തകർക്കൊപ്പം പൊലീസുകാരൻ വിനോദയാത്ര നടത്തിയതിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്. തളിപ്പറമ്പ് ശ്രീകണ്ഠപുരം സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ജയേഷിനെതിരെയാണ് നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരിക്കുന്നത്.

ശ്രീകണ്ഠപുരം നഗരസഭാ കൗൺസിലറെ ആക്രമിച്ച കേസിലെ പ്രതികൾക്കൊപ്പം ജയേഷ് നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവാദത്തിന് തുടക്കമായത്. മുൻ പൊലീസ് അസോസിയേഷൻ ജില്ലാ ഭാരവാഹി കൂടിയായ ജയേഷിന്റെ ഇടപെടൽ കാരണമാണ് പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിക്കുന്നതുവരെ അറസ്റ്റ് വൈകിപ്പിച്ചതെന്ന് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു.

വിഷയത്തിൽ കർശന നടപടി വേണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ ആവശ്യപ്പെട്ടു. അതേസമയം, ഗുണ്ടാബന്ധത്തിന്റെ പേരിൽ പത്തനംതിട്ടയിൽ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനെ കഴിഞ്ഞ ദിവസം സർവീസിൽ നിന്നും പിരിച്ചുവിട്ടിരുന്നു. തിരുവല്ല സ്റ്റേഷനിൽ ജോലി ചെയ്യവേ കാപ്പ കേസ് പ്രതികളുമായി നിരന്തരം ബന്ധം പുലർത്തിയതിന് ഇടത് അനുകൂല പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെതിരെയായിരുന്നു നടപടി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392389/policeman-trip-murder-accused-youth-congress-complaint)