---
title: "കൊലക്കേസ് പ്രതിക്ക് സംരക്ഷണം; രേഷ്മയ്ക്ക് സസ്‌പെന്‍ഷന്‍"
english_title: "Protection for murder accused"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/39233/protection-for-murder-accused"
published_at: "2022-04-25T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62666e924aed3_vac.jpg"
keywords: []
---

# കൊലക്കേസ് പ്രതിക്ക് സംരക്ഷണം; രേഷ്മയ്ക്ക് സസ്‌പെന്‍ഷന്‍

> **Lead Summary:** സിപിഐഎം പ്രവര്‍ത്തകന്‍ പുന്നോൽ ഹരിദാസൻ വധക്കേസിലെ പ്രതിയെ സംരക്ഷിച്ച അധ്യാപിക രേഷ്മയെ അമൃത വിദ്യാലയത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. പ്രതിയായ ആര്‍എസ്എസ് നേതാവ് നിജില്‍ ദാസിന് ഒളിവിൽ കഴിയാൻ വീട് നൽകിയെന്ന കേസിനെ തുടർന്നാണ് സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തത്.

## Article Content

സിപിഐഎം പ്രവര്‍ത്തകന്‍ പുന്നോൽ ഹരിദാസൻ വധക്കേസിലെ പ്രതിയെ സംരക്ഷിച്ച അധ്യാപിക രേഷ്മയെ അമൃത വിദ്യാലയത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. പ്രതിയായ ആര്‍എസ്എസ് നേതാവ് നിജില്‍ ദാസിന് ഒളിവിൽ കഴിയാൻ വീട് നൽകിയെന്ന കേസിനെ തുടർന്നാണ് സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തത്.

വധക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടാണ് നിജില്‍ ദാസിന് രേഷ്മ ഒളിത്താവളം ഒരുക്കിയതെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിജില്‍ ദാസും രേഷ്മയും തമ്മില്‍ ഒരു വര്‍ഷത്തെ ബന്ധമുണ്ടെന്നുമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലെ പരാമര്‍ശം.

തലശേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച രേഷ്മ ഇപ്പോള്‍ അണ്ടലൂരിലെ വീട്ടിലാണുള്ളത്. സംഭവത്തെ തുടർന്ന് രേഷ്മയുടെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു.കൊലക്കേസ് പ്രതിക്ക് സംരക്ഷണം; രേഷ്മയ്ക്ക് സസ്‌പെന്‍ഷന്‍

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/39233/protection-for-murder-accused)