---
title: "ഹരിത രാഷ്ട്രീയത്തിന്റെ ഗതകാല സ്മരണകളിൽ അലിഞ്ഞ് യൂത്ത് ലീഗിന്റെ വയോജന സമക്ഷം"
english_title: "meeting of elders"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/39231/meeting-of-elders"
published_at: "2022-04-25T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62666db9719c0_Untitled-2 web.jpg"
keywords: []
---

# ഹരിത രാഷ്ട്രീയത്തിന്റെ ഗതകാല സ്മരണകളിൽ അലിഞ്ഞ് യൂത്ത് ലീഗിന്റെ വയോജന സമക്ഷം

> **Lead Summary:** **തളിപ്പറമ്പ:** മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റിയുടെ ഇഫ്തിറാഹ ക്യാമ്പയിൻ്റെ സമാപന സംഗമമായ വയോജന സമക്ഷം തളിപ്പറമ്പ ദാറുൽ ഫലാഹ് കോമ്പൗണ്ടിൽ നടന്നു. ഇന്നലെകളിൽ പാർട്ടിയെ നെഞ്ചേറ്റിയ നേതാക്കളുടെയും പ്രവർത്തകരുടെയും സംഗമ വേദിയായി മാറി.

## Article Content

**തളിപ്പറമ്പ:** മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റിയുടെ ഇഫ്തിറാഹ ക്യാമ്പയിൻ്റെ സമാപന സംഗമമായ വയോജന സമക്ഷം തളിപ്പറമ്പ ദാറുൽ ഫലാഹ് കോമ്പൗണ്ടിൽ നടന്നു. ഇന്നലെകളിൽ പാർട്ടിയെ നെഞ്ചേറ്റിയ നേതാക്കളുടെയും പ്രവർത്തകരുടെയും സംഗമ വേദിയായി മാറി.

പ്രസ്ഥാനത്തിന് വേണ്ടി കാണിച്ച വീറും വാശിയും കർമ്മ രംഗത്തെ ചടുലതയും ഇന്നലെയെന്ന പോലെ അവരുടെ കണ്ണുകളിൽ മിന്നിമറഞ്ഞു. അവസാനം പ്രസ്ഥാന വഴിയിൽ ഊർജ്ജ്വസ്വലരായി ഗമിക്കുന്ന പുതു തലമുറയുടെ സ്നേഹ സമ്മാനവും സ്വീകരിച്ച് ഭാവി യുവതയുടെ കൈപിടിച്ചു കുലുക്കി ഇന്നിൻ്റെ ഹരിത രാഷ്ട്രീയ പ്രസ്ഥാനത്തിന് താങ്ങും തണലുമായി ഇനിയും കൂടെയുണ്ടാവുമെന്ന് ധൈര്യം നൽകിയാണ് അവർ തിരിച്ചു പോയത്.

മുനിസിപ്പൽ ആക്ടിങ്ങ് പ്രസിഡൻറ് കെ.പി.നൗഷാദി ൻ്റെ അദ്ധ്യക്ഷതയിൽ യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മായിൽ പി വയനാട് ഉദ്ഘാടനം ചെയ്തു.

സിദ്ധീഖ് മസ്ജിദ് ഖത്തീബ് നജീബ് ബാഖവി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.സി.നസീർ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.മുഹമ്മദ് ഇഖ്ബാൽ, കെ.വി.അബൂബക്കർ ഹാജി, സമദ് കടമ്പേരി, പി.കെ.സുബൈർ, എൻ.യു.ഷഫീഖ് മാസ്റ്റർ, ഓലിയൻ ജാഫർ, കെ.വി.മുഹമ്മദ് കുഞ്ഞി, പി.പി.മുഹമ്മദ് നിസാർ, കൊടിയിൽ സലീം, കെ.പി.മുഹമ്മദ് കുഞ്ഞി ഹാജി, കെ.വി.സത്താർ, റഷീദ് പുളിംപറമ്പ, ഹനീഫ മദ്രസ, സഫ്വാൻ കുറ്റിക്കോൽ, പി.എ.വി.ഷഫീഖ് തുടങ്ങിയവർ സംസാരിച്ചു. ബദർ ജുമമസ്ജിദ് ഖത്തീബ് ഹൈദർ ഫൈസി പ്രാർത്ഥനക്ക് നേതൃത്ഥം നൽകി. ജനറൽ സെക്രട്ടറി ഉസ്മാൻ കൊമ്മച്ചി സ്വാഗതവും ട്രഷറർ അഷ്റഫ് ബപ്പു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/39231/meeting-of-elders)