---
title: "കുടുംബവിരോധം, ഓട്ടോ തടഞ്ഞ് യുവതിയെ കുത്തി പരിക്കേൽപ്പിച്ചു, ആറ് വയസ്സായ കുട്ടിക്കും പരിക്ക്"
english_title: "Woman Stabbed Auto Blocked Thayineri Family Dispute Naufal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392250/woman-stabbed-auto-blocked-thayineri-family-dispute"
published_at: "2026-11-19T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afe8c11ceba9_1001006023.jpg"
keywords: ["Thayineri", "Stabbing", "Family Dispute", "Auto Attack", "Payyannur"]
---

# കുടുംബവിരോധം, ഓട്ടോ തടഞ്ഞ് യുവതിയെ കുത്തി പരിക്കേൽപ്പിച്ചു, ആറ് വയസ്സായ കുട്ടിക്കും പരിക്ക്

> **Lead Summary:** **തായിനേരി: **തായിനേരിയിൽ ഓട്ടോ തടഞ്ഞ് യുവതിയെ കുത്തി പരിക്കേൽപ്പിച്ചു. ആറ് വയസ്സായ കുഞ്ഞിനും പരിക്ക്. ഇന്നലെ വൈകുന്നേരം 6.15 മണിക്ക് തായിനേരി സ്കൂളിന് സമീപം ഫ്ലോർ മില്ലിനടുത്ത് വെച്ച് നൗഫൽ കൊല്ലണമെന്ന ഉദ്ദേശത്തോടെ ഒരു സ്കൂട്ടറിൽ വന്ന് എട്ടിക്കുളം രാമന്തളിയിലെ മാടത്ത് പാറക്ക് വീട്ടിൽ സി.സി ഹാരിസിന്റെ ഭാര്യ എം.പി. സജ്ന യും ബന്ധുക്കളും പോകുന്ന ഓട്ടോറിക്ഷ തടഞ്ഞു നിർത്തി അക്രമിക്കുകയായിരുന്നു.

## Article Content

**തായിനേരി: **തായിനേരിയിൽ ഓട്ടോ തടഞ്ഞ് യുവതിയെ കുത്തി പരിക്കേൽപ്പിച്ചു. ആറ് വയസ്സായ കുഞ്ഞിനും പരിക്ക്. ഇന്നലെ വൈകുന്നേരം 6.15 മണിക്ക് തായിനേരി സ്കൂളിന് സമീപം ഫ്ലോർ മില്ലിനടുത്ത് വെച്ച് നൗഫൽ കൊല്ലണമെന്ന ഉദ്ദേശത്തോടെ ഒരു സ്കൂട്ടറിൽ വന്ന് എട്ടിക്കുളം രാമന്തളിയിലെ മാടത്ത് പാറക്ക് വീട്ടിൽ സി.സി ഹാരിസിന്റെ ഭാര്യ എം.പി. സജ്ന യും ബന്ധുക്കളും പോകുന്ന ഓട്ടോറിക്ഷ തടഞ്ഞു നിർത്തി അക്രമിക്കുകയായിരുന്നു.

സജ്നയുടെ അമ്മാവന്റെ മകൾ സഫൂറയും സഹോദരി സാബിനയും 3 കുട്ടികളുമാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. നിന്നെ കൊല്ലുമെടി എന്നു പറഞ്ഞുകൊണ്ട് കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് സജ്നയെ കൊല്ലണമെന്ന ഉദ്ദേശത്തോടെ നെഞ്ചിനുനേരെ കുത്തിയപ്പോൾ പിറകിലേക്ക് മാറിയതിനാൽ പ്രതി നൗഫൽ വീണ്ടും മൂന്ന് നാല് പ്രാവശ്യം കുത്തുകയും നെഞ്ചിനടുത്തായി 2 കുത്തുകൊള്ളുകയും ചെയ്തു.

ഇവരുടെ മടിയിലുണ്ടായിരുന്ന സഹോദരി സാബിനയുടെ 6 വയസ്സുള്ള മകൾ ആയിഷത്ത് നെഹ്റയുടെ ഇടതുകൈവിരലിന് കുത്തുകൊണ്ട് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന് കാരണം സജ്നയുടെ അനുജത്തിയും ഭർത്താവായ പ്രതിയും തമ്മിലുള്ള കുടുംബപ്രശ്നത്തിൽ പ്രതിക്കെതിരെയായി ഇടപെട്ടു എന്ന വിരോധമാണ് എന്നാണ് പരാതി. ഇരുവരെയും പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392250/woman-stabbed-auto-blocked-thayineri-family-dispute)