---
title: "അരിയിൽ ഷുക്കൂർ വധക്കേസിൽ ഇന്ന് വിധി, പി ജയരാജൻ, ടി വി രാജേഷ് ഉൾപ്പെടെ 33 പ്രതികൾ"
english_title: "Ariyal Shukoor Murder Case Verdict Today P Jayarajan TV Rajesh"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392234/ariyal-shukoor-murder-case-verdict-p-jayarajan"
published_at: "2026-11-19T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afe75e4414e4_1000983703.jpg"
keywords: ["Ariyal Shukoor", "P Jayarajan", "TV Rajesh", "CBI Court", "Murder Case"]
---

# അരിയിൽ ഷുക്കൂർ വധക്കേസിൽ ഇന്ന് വിധി, പി ജയരാജൻ, ടി വി രാജേഷ് ഉൾപ്പെടെ 33 പ്രതികൾ

> **Lead Summary:** **കണ്ണൂർ : **lഎംഎസ്എഫ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂറിനെ വധിച്ച കേസിൽ എറണാകുളത്തെ പ്രത്യേക സിബിഐ കോടതി ഇന്ന് വിധി പറയും. കേസിന്റെ വിചാരണ നടപടികൾ പൂർത്തിയായതിന് പിന്നാലെയാണ് നിർണായക വിധി വരുന്നത്.

## Article Content

**കണ്ണൂർ : **lഎംഎസ്എഫ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂറിനെ വധിച്ച കേസിൽ എറണാകുളത്തെ പ്രത്യേക സിബിഐ കോടതി ഇന്ന് വിധി പറയും. കേസിന്റെ വിചാരണ നടപടികൾ പൂർത്തിയായതിന് പിന്നാലെയാണ് നിർണായക വിധി വരുന്നത്.

സിപിഎം നേതാക്കളായ പി ജയരാജൻ, ടി വി രാജേഷ് ഉൾപ്പെടെ 33 പ്രതികളാണ് ഈ കേസിലുള്ളത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന് നേരെ ആക്രമണം ഉണ്ടായതിന്റെ പ്രതികാരമായാണ് അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയത് എന്നാണ് സിബിഐ കേസ്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം നമ്പർ മുറിയിൽ വച്ച് പി ജയരാജനും ടി വി രാജേഷും അടക്കമുള്ളവർ ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രധാന ആരോപണം. ഇതിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

കേസിൽ ആകെ 82 സാക്ഷികളാണ് ഉണ്ടായിരുന്നത്. പ്രതികൾക്കെതിരെ പോലീസിൽ മൊഴി നൽകിയ പ്രധാന സാക്ഷികൾ ഉൾപ്പെടെയുള്ളവർ കോടതിയിൽ ഹാജരായിരുന്നില്ല. ഇവരിൽ ചിലർ വിദേശത്താണ്. അതുകൊണ്ട് തന്നെ ജയരാജനും രാജേഷിനുമെതിരെയുള്ള സിബിഐയുടെ ഗൂഢാലോചന വാദങ്ങളെ ഇത് എത്രത്തോളം ബാധിക്കുമെന്നത് പ്രധാനമാണ്. 2012 ഫെബ്രുവരി 20 നാണ് തളിപ്പറമ്പിലെ ചുള്ളിയോട് വയലിൽ വെച്ച് ഷുക്കൂറിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392234/ariyal-shukoor-murder-case-verdict-p-jayarajan)